ബിജെപിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു, 1000 കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി ബിജെപി.


തിരുവനന്തപുരം: ബിജെപിയെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യ മന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി ബിജെപി. സംസ്ഥാ നത്തെ 10,000ല്‍ അധികം കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബിജെപി പ്രതിഷേധ സമരജ്വാല നടത്തിയത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാര്‍ഡുകള്‍ ഏന്തിയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാനമാകെ പ്രതിഷേധത്തില്‍ പങ്കാളികളായി.

സെക്രട്ടറിയേറ്റിന് മുമ്പിലും പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മിസോറാം മുന്‍ ഗവര്‍ ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ എംഎ.എ ഒ.രാജഗോപാല്‍,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവര്‍ സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബി.ജെ.പിയെ ആശയം കൊണ്ടും ആദര്‍ശംകൊണ്ടും നേരിടാനാവില്ലെന്ന് കുമ്മനം രാജശേഖരന്‍ പറ ഞ്ഞു. ജനാധിപത്യമാര്‍ഗത്തിലൂടെയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധമായി പ്രവര്‍ ത്തിക്കുന്ന പാര്‍ട്ടിയല്ല, ബി.ജെ.പിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നത് പിണറാ യി സര്‍ക്കാറിന്റെ നയമാണ്. കെ. സുരേന്ദ്രന്റെ പിന്നില്‍ എല്ലാ പ്രവര്‍ത്തകരും പാറപോലെ ഉറച്ച് നില്‍ക്കുമെന്നും ആ പാറ തകര്‍ക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.


Read Previous

പാരമ്പര്യത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വീരപ്പമൊയ്ലി, നേതൃത്വം പ്രശ്നങ്ങള്‍ പഠിക്കുന്നില്ല: കപിൽ സിബല്‍, ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശം; കോൺഗ്രസ് നേതൃത്വത്തിനെതിരെയുള്ള വിമർശനം ശക്തം.

Read Next

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ല, സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണം സര്‍ക്കാര്‍ : പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular