ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മെഗാസ്റ്റാർ എന്ന വിശേഷണം മമ്മൂട്ടി പറഞ്ഞു പറയിച്ചതാണെന്ന് കഴിഞ്ഞ ദിവസ മാണ് ശ്രീനിവാസൻ ആരോപിച്ചത്. ബാലയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.’
മലയാളത്തിന്റെ പ്രത്യേകത എന്താണെന്നറിയുമോ? മലയാളത്തിൽ മാത്രമേ മെഗാ സ്റ്റാർ എന്ന് പറയുന്ന പൊസിഷൻ ഉള്ളൂ. ബാക്കിയുള്ള സ്ഥലത്തൊക്കെ സൂപ്പർസ്റ്റാർ ആണ്. അതായത് അമിതാബ് ബച്ചൻ മെഗാസ്റ്റാർ അല്ല, രജനികാന്ത് മെഗാസ്റ്റാർ അല്ല, മോഹൻലാൽ മെഗാസ്റ്റാർ അല്ല. അവരൊക്കെ വളർന്നുവരുന്ന സൂപ്പർ സ്റ്റാറിലേക്ക് എത്തിയേയുള്ളൂ. ദുബായിൽ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. ഓരോരുത്തരെയും ആങ്കർ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റേജിലേക്ക് വിളിക്കുകയാണ്. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്, എന്നെ അവതരിപ്പിക്കുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയെന്ന് പറഞ്ഞാൽ മതിയെന്ന്’- ഇതായിരുന്നു ശ്രീനിവാസൻ പറഞ്ഞത്.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരി ച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തക നായ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ. ശ്രീനിവാസൻ പറഞ്ഞത് തെറ്റാണെന്നും മമ്മൂട്ടിക്ക് മെഗാസ്റ്റാർ എന്ന വിശേഷണം ആദ്യമായി നൽകിയത് താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി 1987ൽ മമ്മൂട്ടിയും ശ്രീനിവാസനും അടക്ക മുള്ളവ ദുബായിലെത്തി. അന്ന് ഐസക്ക് ഒരു മാദ്ധ്യമത്തിൽ ജോലി ചെയ്യുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ വിജയകരമായി ഓടുന്ന സമയമായിരുന്നു. പരിപാടിക്ക് ശേഷം പത്രത്തിന്റെ തലക്കെട്ടായി മെഗാസ്റ്റാർ വിശേഷിപ്പിച്ചു. അത് ഷോയിലും പിന്നീടങ്ങോട്ടും മമ്മൂട്ടിയുടെ വിശേഷണമായി മാറുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തനിക്ക് മമ്മൂട്ടിയെ പരിചയമില്ലെന്നും അതിനാൽത്തന്നെ അദ്ദേഹം പറഞ്ഞുപറയിപ്പിച്ചതാണെന്നും പറയുന്നത് തെറ്റാണെന്നും ഐസക് പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.