എസ്എസ്എല്‍വി-ഡി 3 വിക്ഷേപണം വിജയം; ഇഒഎസ്-08 നെ ബഹിരാകാശത്ത് എത്തിച്ച് ഐഎസ്ആര്‍ഒ


ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ മൂന്നാമത്തെ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി 3 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഇന്ന് രാവിലെ 9:17 ന് ആയിരുന്നു വിക്ഷേപണം.

ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08 നെ എസ്എസ്എല്‍വി ബഹിരാ കാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാന്‍ വിദ്യാര്‍ത്ഥികളും കുട്ടികളും നാട്ടുകാരും ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയിരുന്നു.

ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08 നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥ ത്തിലെത്തിച്ചത്. ഏകദേശം 13 മിനിറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്ത നിവാരണത്തിനും ഇഒഎസ്-08 ന് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയും.

ഇഒഎസ്-08 രാത്രിയും പകലും പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീ ക്ഷണ ത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തെ ദൗത്യ കാലാ വധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്.


Read Previous

പുഞ്ചിരിമട്ടം വാസയോഗ്യമല്ല, ചൂരല്‍മല യോഗ്യം’; പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഭൗമ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി

Read Next

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »