ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ലോക്ഡൗൺ മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ അടച്ചിടും.
ലോക്ക് ഡൗൺ ഇളവുകൾ ഇവയ്ക്ക് മാത്രം:
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ചരക്കുവാഹനങ്ങൾ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാൻ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാന ത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ഇവ ലഭ്യമാകും. സ്വകാര്യ വാഹന ങ്ങൾ അവശ്യവസ്തുക്കളും മരുന്നും വാങ്ങാൻ മാത്രമേ പുറത്തിറക്കാവൂ.
കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ വൈകിട്ട് 7.30 വരെ തുറക്കാം. എല്ലാ കടകളും പരമാവധി ഹോ ഡെലിവറി രീതി പിന്തുടരണം.
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ ഒരു മണിവരെ പ്രവർത്തിക്കാമെന്നും മാർഗ രേഖയിൽ പറയുന്നു. കൃഷി, ഹോർട്ടികൾച്ചർ, മത്സ്യബന്ധനം, മൃഗസംരക്ഷണമേഖലകൾക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രമേ പ്രവർത്തിക്കാവൂ.
ഐടി, അനുബന്ധ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാം. പെട്രോൾ പമ്പുകൾ, കോൾഡ് സ്റ്റോറേജുകൾ പ്രവർത്തിപ്പിക്കാം. ആരാധനാലയങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പി ക്കില്ല. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികൾക്ക് വിലക്ക്.
മൃതദേഹസംസ്കരണത്തിനും ,വിവാഹത്തിനും പരമാവധി 20 പേർ. കോവിഡ് ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അടിയന്തര പ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകൾ അടച്ചിടും. റെയിൽ, വിമാന സർവീസുകൾ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല.
