ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മുംബൈ : ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍ സാക്ഷന്‍ ടാക്‌സ് (എസ്‌ടിടി) ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ബോംബെ ഓഹരി സൂചികായ സെന്‍സെക്‌സ് ഇടപാടുകള്‍ ആരംഭിച്ചത് വലിയ നേട്ടത്തോടെ ആയിരുന്നു. എന്നാല്‍ പിന്നീട് നാടകീയമായി വിപണി കൂപ്പ് കുത്തി. 1,266.17 പോയിന്‍റ് ഇടിഞ്ഞ് ബിഎസ്‌ഇ സെന്‍സെക്‌സ് 79,235.91ലെത്തി.
ആദ്യഘട്ടത്തില്‍ നേട്ടം പ്രദര്‍ശിപ്പിച്ചിരുന്ന ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിയിലും ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇടിവുണ്ടായി. 435.05 പോയിന്‍റ് ഇടിഞ്ഞ് 24,074.20ലേ ക്കാണ് നിഫ്റ്റി കൂപ്പ്കുത്തിയത്. എന്നാല്‍ സാവധാനം വിപണി ഉണര്‍ന്ന് വരുന്നതിന്‍റെ കാഴ്‌ചയും പിന്നീടുണ്ടായി. സെന്‍സെക്‌സില്‍ 264.33 പോയിന്‍റ് ഉയര്‍ച്ച ഉണ്ടായി സൂചിക 80,766.41 ലെത്തി. നിഫ്റ്റിയിലും നേരിയ ഉണര്‍വ് രേഖപ്പെടുത്തി. 73.3 പോയിന്‍റ് ഉയര്‍ന്ന് 24,582.55 ലെത്തി.
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ 0.02 ശതമാനം, 0.01 ശതമാനം എന്നിങ്ങനെയായാണ് വർധിപ്പിച്ചത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തിയത്. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകളിൽ സാധാരണക്കാരുടെ പങ്കാളിത്തം ഉയരുന്നതിൽ ആർബിഐയും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അപ്രതീക്ഷിതമായിരുന്നു, നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയത്. ദീർഘകാല മൂലധനനേട്ട നികുതി 10 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി. വർഷത്തിൽ 1.25 ലക്ഷം രൂപ വരെയുള്ള മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല. നേരത്തെയിത് ഒരു ലക്ഷം രൂപയായിരുന്നു. ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തി. നേരത്തെ ഇത് 15 ശതമാനമായിരുന്നു.
ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് തുടങ്ങിയ കമ്പനികള്‍ക്കാണ് സെന്‍സെക്‌സില്‍ വലിയ നഷ്‌ടമുണ്ടായത്. അതേസമയം ടൈറ്റന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികള്‍ നേട്ടം രേഖപ്പെടുത്തി.
മറ്റ് ഏഷ്യന്‍ വിപണികളായ സോള്‍, ടോക്യോ, ഷാങ്ഹായി, ഹോങ്‌കോങ് തുടങ്ങി യവകളും ഇടിവ് രേഖപ്പെടുത്തി. അതേസമയം വലിയ നേട്ടത്തോടെയാണ് അമേരിക്കന്‍ ഓഹരി വിപണി തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ആഗോള എണ്ണവില അസ്ഥിരത പുലര്‍ത്തുകയാണ്. ബ്രെന്‍റ് അസംസ്‌കൃത എണ്ണവില 1.12 ശത മാനം ഉയര്‍ന്ന് ബാരലിന് 82.40 അമേരിക്കന്‍ ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ താത്പര്യം പ്രകടിപ്പി ക്കുന്നത് തുടരുകയാണ്. തിങ്കളാഴ്‌ച വിദേശ നിക്ഷേപകര്‍ 3,444.06 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയിരുന്നു.