Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ ശക്തമായ പരിശോധന; ഒരാഴ്ചയ്ക്കിടെ 17,896 നിയമലംഘകര്‍ അറസ്റ്റില്‍, 10,874 ഇഖാമ നിയമലംഘകരും പിടിക്കപ്പെട്ടു


റിയാദ്: ഇഖാമ-തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ സൗദി അറേബ്യയിലുടനീളം ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17,896 നിയമലംഘകരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിനായിരത്തിലധികം പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടുകടത്തുകയും ചെയ്തു.

ജനുവരി 25 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളിലെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇക്കാലയളവില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 10,874 ഇഖാമ നിയമലംഘകരും 4,123 നുഴഞ്ഞു കയറ്റക്കാരും 2,899 തൊഴില്‍ നിയമലംഘകരും അടക്കം ആകെ 17,896 പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 937 പേരാണ് പിടിക്കപ്പെട്ടത്. അനധികൃതമായി രാജ്യംവിടാന്‍ ശ്രമിച്ച 48 പേരും അറസ്റ്റി ലായി. നുഴഞ്ഞുകയറ്റക്കാര്‍ക്കും നിയമലംഘകര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ ഏഴു പേരും പിടിയിലായി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക.

പരിശോധനയില്‍ പിടിക്കപ്പെട്ടവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതാത് രാജ്യങ്ങളുടെ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇവരെ നാടുകടത്തും. നടപടികള്‍ പൂര്‍ത്തിയാക്കിയ 10,096 പേരെയാണ് ജനുവരി 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ നാടുകടത്തിയത്.

നിലവില്‍ വിവിധ പ്രവിശ്യകളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 56,686 പേര്‍ക്കെതിരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇവരില്‍ 5,241 പേര്‍ വനിതകളാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 49,721 പേര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ടിട്ടുണ്ട്. പാസ്‌പോര്‍ട്ട് ലഭിച്ച 1,789 പേര്‍ക്ക് യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


Read Previous

സൗദിയില്‍ ശൈത്യം ശക്തമായി; ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത, തുറൈഫില്‍ താപനില രണ്ട് ഡിഗ്രി, ഈയാഴ്ച ശക്തമായ ശീതതരംഗമെന്ന് വിദഗ്ധര്‍,താപനില മൈനസ് ഒരു ഡിഗ്രി വരെ എത്തും

Read Next

ബിഗ് ടിക്കറ്റ്; മലയാളി യുവാവും സുഹൃത്തുക്കൾക്കും കൂടി സ്വന്തമാക്കിയത് 33 കോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »