വിദ്യാർഥി, യുവജന, വനിത വിഭാഗങ്ങൾ….; ടിവികെയ്ക്ക് 28 പോഷക സംഘടനകൾ


ചെന്നൈ: നടന്‍ വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് വിദ്യാര്‍ഥി, യുവജന, കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ 28 പോഷക സംഘടനകള്‍. തമിഴക വെട്രി കഴകമെന്ന പാര്‍ട്ടി രൂപീകരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് പോഷക സംഘടന കള്‍ രൂപികരിച്ചത്.

യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാ ളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ – സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്‌സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടന കളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്‌മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ്യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത തായാണു സൂചന. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണു നടന്റെ തീരുമാനം. ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി പാര്‍ട്ടികളുമായി സഖ്യമില്ലെന്നും വിജയ്യുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റു പാര്‍ട്ടികളുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം അതിഗംഭീരമായി നടത്താന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. പാര്‍ട്ടിയുടെ നയമുള്‍പ്പടെ സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരു ക്കങ്ങളുമായാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.


Read Previous

വിലക്കയറ്റം കുറഞ്ഞെന്ന് ധനമന്ത്രി, ‘ഏത് ഗ്രഹത്തിലാണ് അവർ ജീവിക്കുന്നത്’; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

Read Next

തൊഴിൽ നിയമ ലംഘനങ്ങൾ: ബഹ്റൈനിൽ 124 പ്രവാസികളെ നാടുകടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »