പ്രതീക്ഷ|” സണ്‍‌ഡേ മിത്രം കഥകള്‍ : അനു ആമി.


ഏട്ടാ എത്താറായോ രാത്രിക്ക് എന്താ കറി ഉണ്ടാക്കേണ്ടേ. ഉള്ളതൊക്കെ മതി. വേറെ ഇണ്ടാക്കണ്ട.

നാളത്തേക്ക് ഉള്ള സാധനങ്ങൾ എല്ലാം മറക്കാതെ മേടിച്ചോളൂ കേട്ടോ. രാവിലെ ഞാൻ തന്ന പേപ്പറിൽ എല്ലാം എഴുതിയിട്ടുണ്ട്. ഞാൻ പറയണേ കേൾക്കണുണ്ടോ ഏട്ടാ.

കേട്ടു കേട്ടു തുളസി…

ഈശ്വര എല്ലാം മറക്കാണ്ട് മേടിച്ച മതിയാരുന്നു.

കോവിഡ് കാലം ആയതുകൊണ്ട് ആരും ഇങ്ങട് വരില്ല എല്ലാം ഇണ്ടാക്കി അങ്ങട് കൊടുത്ത് അയക്കാം.

കുട്ടിയോളുടെ നിർബന്ധം ആണ് ബിരിയാണി മതിന്നു. ഏട്ടനോട് പറഞ്ഞപ്പോ എതിർപ്പ് ഒന്നും പറഞ്ഞതും ഇല്ല.

രാവിലെ നേരത്തെ ഉണരണം അമ്പലത്തിൽ പോയി വന്നിട്ടു നേരത്തെ ജോലി തുടങ്ങണം.
എല്ലാം ഇണ്ടാക്കി കൊടുത്തു വിടണ വരെയും ടെൻഷൻ ആണല്ലോ എന്റെ കൃഷ്ണ കൂടെ ഉണ്ടാവണേ.
. അന്നു രാത്രി തുളസി ഉറക്കം വരാതെ ജനാല തുറന്നിട്ട്‌ മുറ്റത്തെ നിലാവ് നോക്കി കിടന്നു.

പിന്നിലേക്ക് ഒരു തിരിഞ്ഞു നോട്ടം അന്നൊക്കെ എത്ര സുന്ദരി ആയിരുന്നു ഞാൻ ഇപ്പോൾ രണ്ടു കുട്ടിയോളുടെ അമ്മ ആയില്ലേ.വീട്ടുജോലി ഓക്കേ ചെയ്തു കയ്യും മുഖവുംഎല്ലാം കരുവാളിച്ചു പോയി. മൈലാഞ്ചി അണിഞ്ഞു ഭംഗിയാക്കി വെച്ചിരുന്ന ആ കൈകൾ ഇപ്പോൾ തേഞ്ഞു പരുപരുത്ത കരുവാളിച്ച കൈകൾ ആയി.

കണ്ണിനുചുറ്റും കറുപ്പ് കൊണ്ട് മൂടി മുടുയിഴകൾ നര വെച്ചു തുടങ്ങി.

ഉറക്കം ഇല്ലായ്മയും ടെൻഷനും കൊണ്ടാവാം ഈ ചെറുപ്രായത്തിലും മുടികളിൽ നര ബാധിച്ചത്..
ഓരോന്ന് ആലോചിച്ചു ഇപ്പോളോ ആ പാവം ഉറങ്ങിപ്പോയി.

മൊബൈൽ ശബ്ദം കേട്ടാണ് തുളസി ഉണർന്നത്.

പെട്ടന്ന് പ്രഭാത കർമ്മം ഓക്കേ കഴിച്ചു കുളിച്ചു ശുദ്ധി ആയി പഴയത് ആണേലും ഉള്ളതിൽ നല്ലൊരു സാരിയും ഉടുത്തു അവൾ അമ്പലത്തിലേക്ക് ഓടി.

രാജീവ്‌ പൂരം നക്ഷത്രം ഒരു പുഷ്പാഞ്ജലി. ഇന്നെന്തെങ്കിലും വിശേഷം ഉണ്ടോ കൂട്ടിയെ.

ഉണ്ട് തിരുമേനി ഇന്നു രാജീവേട്ടന്റെയും എന്റെയും വിവാഹ വാർഷികം ആണ്.
അതെയോ നന്നായി വരട്ടെ.

തിരികെ എത്തിയപ്പോഴും ആരും ഉറക്കം ഉണർന്നിട്ടുണ്ടായിരുന്നില്ല.. ചായ ഇഡ്ഡലി സാമ്പാർ. ഓക്കേ കാലമാക്കി കുട്ടികളെ വിളിച്ചു ഉണർത്തി പല്ലു തെയ്ക്കാൻ വിട്ടു ബിരിയാണി ഉണ്ടാക്കുവാനുള്ള ശ്രമം ആരംഭിച്ചു.

ഞാൻ സഹായിക്കണോ കുട്ടിയെ. വേണ്ട അമ്മേ ഇതൊക്കെ എനിക്കു ചെയ്യാനേ ഉള്ളു. അമ്മ വന്നു ചായ കുടിച്ചോളൂ ഇതാ ചായ..

രാജീവനെ വിളിക്കു കുട്ടിയെ.വേണ്ട അമ്മേ ഏട്ടന് ഇഷ്ടകില്ല തനിയെ ഉണരട്ടെ നല്ലൊരു ദിവസം ആയിട്ടു ദേഷ്യം ആകേണ്ട..

അമ്മേ നല്ല മണം വരണല്ലോ ബിരിയാണി ഉണ്ടാക്കിയോ അമ്മ.

എല്ലാം ഉണ്ടാക്കിട്ടുണ്ട്.

എനിക്കു കാലത്തു ബിരിയാണി മതിയമ്മേ. അയ്യോ അതു വേണ്ടാട്ടോ അതു തുറക്കാൻ ഒരു സമയം

ഉണ്ട്.ഉച്ചക്ക് കഴിക്കാട്ടോ ഉണ്ണിക്ക്.

സദ്യ ഉണ്ടാക്കേണ്ട ദിവസം ആണ് കുട്ടികളുടെ ആഗ്രഹ ഇതുണ്ടാക്കാൻ കാരണം ഇപ്പോൾ ഇഡ്ഡലി കഴിക്കുട്ടോ.

ഉണ്ണിയും കാത്തു മോളും വായോ കഴിക്ക്.

സാരി തുമ്പു കൊണ്ട് മുഖത്തെയും കഴുത്തിലേയും വിയർപ്പ് തുള്ളികൾ തുടച്ചു മാറ്റി അവൾ പെട്ടെന്ന് ചിന്തകളിൽ വഴുതി വീണു. രാജീവേട്ടൻ ഇന്നെങ്കിലും എന്നോട് സ്നേഹത്തോടെ ഒന്ന് മിണ്ടുമായിരിക്കും.ഒന്ന് നോക്കി ചിരിക്കുമായിരിക്കും എത്ര ഓക്കേ ആയാലും എന്റെ കൈ പിടിച്ച ദിവസം അല്ലെ..

തുളസി അവൻ എണീറ്റു ചായ കൊടുത്തോളു…

തുളസി സന്തോഷത്തോടെ ചായയും ആയി രാജീവിന്റെ അടുത്തെത്തി.. ഏട്ടാ ഇതാ ചായ യാതൊരു ഭാവ മാറ്റവും ഇല്ലാതെ അയാൾ ചായ വാങ്ങി കുടിച്ചു. അതെ ആർക്കെങ്കിലും എന്തെങ്കിലും ഓക്കേ കൊണ്ട് കൊടുക്കണമെങ്കിൽ പതിന്നൊന്ന് മണിക്ക് മുന്നേ എടുത്തു വെച്ചേക്കണം അതു കഴിഞ്ഞാൽ നീ കൊണ്ട് കൊടുക്കേണ്ടി വരും.

ഇല്ല രാജീവേട്ടാ എല്ലാം കാലമാണ്. ഇപ്പോൾ തന്നെ എടുത്തേക്കാം.

ഒന്ന് ചിരിച്ച കൂടെ ഇല്ലല്ലോ മുഖത്ത് നോക്കിപോലും ഇല്ലല്ലോ. എന്തൊരു ഭാഗ്യദോഷിയ ഞാൻ.

മാമന്റെ വീട്ടിലും സുര അപ്പച്ചിക്കും ജയൻ വല്യേട്ടനും ചിന്നു മോൾടെ വീട്ടിലും കൊടുക്കാൻ ഉള്ളതാ..

അവിടെ വെച്ചോ ഞാൻ കൊണ്ടോയിക്കോളാം.

സമയം വൈകിട്ട് 4.00

രാജീവൻ എത്തിയില്ലേ കുട്ടി ഇല്ലഅമ്മേ നീ പോയി കഴിക്ക് കുട്ടി കാലത്തും കഴിച്ചില്ലല്ലോ. സാരമില്ല അമ്മേ ഏട്ടൻ വരട്ടെ. ആ കുട്ടികളുടെ ഒപ്പം കഴിക്കരുന്നില്ലേ നിനക്ക് അവന്റെ സ്വഭാവം അറിയാല്ലോ ഇനി രാത്രി മറ്റോ ആവും വരിക.

കുട്ടികളെ കുളിപ്പിച്ച് വീടും മുറ്റോം ഓക്കേ അടിച്ചു തുളസി കുളിച്ചു പൂജ മുറിയിൽ വിളക്ക് വെച്ച് പ്രാത്ഥിച്ചു ഈ ദിവസവും അങ്ങനെ തന്നെ പോയല്ലേ കൃഷ്ണാ.. ഒരു നോട്ടം പോലും എനിക്കു കിട്ടി ല്ലല്ലോ. ഒന്ന് ചേർത്ത് പിടിച്ചു ആശംസകൾ തുളസി എന്നൊരു വാക്ക് പറയുമെന്ന് കഴിഞ്ഞ പത്തു വര്ഷം ആയിട്ടുള്ള എല്ലാ വിവാഹ വാർഷികത്തിലും ഞാൻ ഒത്തിരി ആഗ്രഹിക്കാറുണ്ട്..ഇന്നും

അതുണ്ടായില്ലല്ലോ.. ഒന്ന് ചിരിച്ച കൂടെ ഇല്ലല്ലോ.
രണ്ടു കുട്ടികളെ ജന്മം നൽകാൻ ആയി വിലയ് ക്കെടുത്തതാണോ കണ്ണാ എന്നെ . തുളസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

രണ്ടാളും കഴിച്ച പാടെ കിടന്നു ഉറങ്ങിയോ…

8അല്ലെ ആയുള്ളൂ ഈ കുട്ടികൾക്ക് ഇന്നു എന്താ പറ്റിയത് കുട്ടികളെ പുതപ്പ് മൂടി കിടത്തി അവൾ ഉമ്മറത്തു പോയി ഇരുന്നു.

മണി പത്തായല്ലോ നീ പോയി കിടക്കു കുട്ടി അവൻ വന്നോളും..

ആ വന്നല്ലോ അമ്മ കിടക്കാണ് മുട്ട് വേദന കൂടി

നീയ് എന്തിനാ ഈ ഉമ്മറത്ത് വന്നു രാത്രി പാറാവ് ഇരിക്കണേ. പോയി കിടന്നു ഉറങ്ങിക്കൂടയോ രാജീവേട്ടൻ കഴിക്കു എന്നിട്ട് ഉറങ്ങിക്കോളാം.
ഞാൻ കഴിച്ചു…….

രാജീവേട്ടൻ കഴിച്ചു അല്ലെ.. അതെ കഴിച്ചു….. രാജീവേട്ടാ എന്നോട് ഒന്നും പറയാനില്ലേ. ഈ രാത്രി നിന്നോടു എന്ത് പറയാനാണ്. ഒന്നും പറയാനില്ലേ.. നീ പോകുന്നുണ്ടോ ദേഷ്യം വരുന്നുണ്ട് .

തുളസി രാജീവിന്റെനെറ്റിയിൽ ഒരു ചുംബനം നൽകികൊണ്ട് ഒരു തേങ്ങലോടെ പറഞ്ഞു.
ആശംസകൾ രാജീവേട്ടാ.

രാജീവിന്റെ നെറ്റിയിൽ തുളസിയുടെ കണ്ണൂനീർ പടർന്നു.

പെട്ടന്ന് അവൾ മുറിയിലേക്ക് പോയി.

ലൈറ്റ് കെടുത്തി മക്കളെ ചേർത്ത് പിടിച്ചു കിടന്നു അവൾ അറിയാതെ തന്നെ വിതുമ്പി കരയുന്നുണ്ടായിരുന്നു.

അയാൾ ഒരു അന്യനെ പോലെ മറ്റൊരു മുറിയിൽ മറ്റേതോ ലോകത്തും.

കഥയും കവിതയും കുറിക്കുന്നു സോഷ്യല്‍ മീഡിയയില്‍ സജീവം, കൊല്ലം സ്വദേശിനി, അനു ആമി.


Read Previous

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്.

Read Next

ശ്രീനാരായണീയ പ്രസ്ഥാനത്തിന് കടത്തനാടൻ മണ്ണിൽ നിന്നൊരു പെണ്‍കരുത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »