പുതിയ പരീക്ഷണം: ബഹിരാകാശത്ത് ഉലുവച്ചീര കൃഷി ചെയ്‌ത് സുനിതാ വില്യംസ്; കഴിക്കാനല്ല


വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് എന്ന് എത്താൻ സാധിക്കുമെന്ന് ഉറപ്പില്ലാതെ കഴിയുകയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങളു ണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയും സുനിത വില്യംസ് വിശ്രമിക്കുന്നില്ല. ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് അഥവാ ഉലുവച്ചീര കൃഷി ചെയ്യുകയാണ് ഇപ്പോൾ സുനിത.

എന്നാൽ, ഇത് ഭക്ഷണത്തിനായല്ല വളർത്തുന്നത്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് സസ്യങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ഭാവിയിലെ ഗ്രഹാന്തര ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്‌ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഗവേഷണമാണ് നടക്കുന്നത്. ഇതിന്റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകും.

ഈർപ്പത്തിന്റെ അളവ് എങ്ങനെ സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നു, അവയിലെ പോഷകങ്ങളുടെ അളവിൽ എത്രത്തോളം മാറ്റമുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങൾക്കാണ് പരീക്ഷണം. ബഹിരാകാശത്ത് സുസ്ഥിര കൃഷി എങ്ങനെ സാദ്ധ്യമാക്കാമെന്നും അതിന്റെ വെല്ലുവിളി എന്തൊക്കെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരീക്ഷണത്തിലൂടെ ലഭ്യമായേക്കും. അതുപോലെ ഭൂമിയിൽ ജലലഭ്യത കുറവുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാനുള്ള അവസരമൊരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ സുനിത വില്യംസിനൊപ്പം ബുച്ച് വിൽമർ എന്ന ബരിഹാകാശ യാത്രികനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ഇരുവരും പരസ്‌പരം സഹായിച്ചാണ് മുന്നോട്ട് പോകുന്നത്. ബഹിരാകാശത്ത് തുടരുന്ന എല്ലാ ദിവസവും നിർബന്ധമായും അൾട്രാസൗണ്ട് സ്‌കാനിംഗ് അടക്കമുള്ള ആരോഗ്യ പരിശോധനകൾ നടത്തിയിരി ക്കണം. യാത്രികരുടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് പരിശോധ നകൾ.


Read Previous

ബംഗ്ലാദേശിൽ ഹിന്ദു സന്യാസിയുടെ അഭിഭാഷകൻ ക്രൂര മർദനമേറ്റ് ഗുരുതരാവസ്ഥയിൽ; അക്രമം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ

Read Next

എ.ഐ.സി.സി. അംഗം അഡ്വ: ബിന്ദു കൃഷ്ണയ്ക്ക് തൃശ്ശൂർ ജില്ല ഒ ഐ സി സി സ്വീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »