Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം; ഡിജിപിക്ക് പരാതി


തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി  കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കോണ്‍ഗ്രസ് നേതാവും പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എം മുനീറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തു വെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കടകംപള്ളിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് കടകംപള്ളിയുടേത് എന്ന തരത്തില്‍ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ്, ദൃശ്യമാധ്യമങ്ങളിലൂടെയാണ് നേരത്തെ കടകംപള്ളി സുരേന്ദ്രനെതിരെ വെളി പ്പെടുത്തല്‍ നടത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവതികള്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ അടിസ്ഥാ നത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് കടകംപള്ളി സുരേന്ദ്രനെതിരെയും പരാതി ഡിജിപിക്ക് ലഭിക്കുന്നത്. ലൈം​ഗിക ആരോപണങ്ങളെത്തു ടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.


Read Previous

വ്യാളി-ആന സൗഹൃദം പ്രധാനമെന്ന് ഷി; പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകാമെന്ന് മോഡി’: ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയില്‍ പ്രതീക്ഷ, ഇന്ത്യ-ചൈന വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കും.

Read Next

ഹമാസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ടാമത്തെയാളെയും തിരിച്ചറി‍‍ഞ്ഞു; ഇനി അവശേഷിക്കുന്ന 48 പേരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »