കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം
കരുനാഗപ്പള്ളി: മകളുടെ കൂട്ടുകാരിയായ നാലാം ക്ളാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് പത്ത് വർഷം കഠിന തടവും നാൽപ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. കരുനാഗപ്പള്ളി പട: വടക്ക് മുറിയിൽ പള്ളത്തുകാട്ടിൽ വീട്ടിൽ സിറാജുദീനെ (57) ആണ് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ നാലുമാസം അധിക തടവ്
ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മോഡലിലെന്ന് പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി പ്രതി ജയചന്ദ്രന്‍ പൊലിസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ചും വിവരങ്ങള്‍ മാറ്റിപ്പറഞ്ഞും ജയചന്ദ്രന്‍ പൊലിസിനെ കുഴക്കി. ഒടുവില്‍ തെളിവുകള്‍
കൊല്ലം: രാജ്യത്തെ ആദ്യത്തെ 24x7 ഓണ്‍ലൈന്‍ കോടതി ബുധനാഴ്ച കൊല്ലത്ത് പ്രവര്‍ത്തനം തുടങ്ങും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക. ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക.
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന്
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് പത്രിക നല്‍കി. കൊല്ലം ജില്ലാ കലക്ടര്‍ എന്‍ ദേവീദാസിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഹൈസ്‌കൂള്‍ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിന് മുന്നില്‍ നിന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം
കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തി നോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശൻ്റേയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല്
കൊല്ലം: ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. പരിക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്ന് ഉറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന