#Sri Narayanaguru Open University| ഡോ. വിപി ജഗദിരാജ് ഓപ്പണ്‍ സര്‍വകലാശാല വിസി; മുബാറക് പാഷയുടെ രാജി സ്വീകരിച്ചു


തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് പ്രഫസറായ ഡോ. വിപി ജഗദിരാജാണ് പുതിയ വൈസ് ചാന്‍സിലര്‍. കോടതിയില്‍ കേസുള്ളതിനാല്‍ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചു.

ഓപ്പണ്‍ സര്‍വകലാശാല വിസി രാജിക്കത്ത് നല്‍കിയെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചി രുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്. ഗവര്‍ണര്‍ നടത്തിയ ഹിയറിങ്ങില്‍ ഓപ്പണ്‍ സര്‍വകലാശാല വിസി പങ്കെടുത്തിരുന്നില്ല. കോടതി നിര്‍ദേശപ്രകാരമാണ് ഓപ്പണ്‍, ഡിജിറ്റല്‍, കാലിക്കറ്റ്, സംസ്‌കൃത സര്‍വകശാല വിസിമാരുമായി ഗവര്‍ണര്‍ ഹിയറിങ് നടത്തിയത്.

നാലു വിസിമാരും അയോഗ്യരാണെന്നായിരുന്നു ഹിയറിങ്ങിനു ശേഷമുള്ള ഗവര്‍ണ റുടെ നിലപാട്. ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ച വിസിമാര്‍ അയോഗ്യരാണെന്ന് യുജി സിയും നിലപാടെടുത്തു. ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്‌കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈനിലൂടെ ഹാജരായി. ഹിയറിങിനുശേഷം രണ്ട് വൈസ് ചാന്‍സര്‍മാരെകൂടി പുറത്താക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു. കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാല വിസിമാരെയാണ് പുറത്താക്കിയത്.


Read Previous

#Veteran media personality BC Jojo| ഇന്ത്യാ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു

Read Next

#Opposition Leader VD Satheesan| കൃത്യമായ തെളിവ് എവിടെ ?’; വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular