തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ഇരുപത്തിമൂന്നുകാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്‌നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പെണ്‍ സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്.
കണ്ണൂർ: പയ്യന്നൂർ കരിവള്ളൂരിൽ പൊലീസുകാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭർത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷി നെ പുതിയ തെരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആക്രമണം ആസൂത്രിത മെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് (35) മരിച്ചത്. കാസർക്കോട്
ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മോഡലിലെന്ന് പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി പ്രതി ജയചന്ദ്രന്‍ പൊലിസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ കുറ്റം നിഷേധിച്ചും വിവരങ്ങള്‍ മാറ്റിപ്പറഞ്ഞും ജയചന്ദ്രന്‍ പൊലിസിനെ കുഴക്കി. ഒടുവില്‍ തെളിവുകള്‍
കോഴിക്കോട്: റിയാസ് മൗലവി വധക്കേസിലെ വിധി സമൂഹത്തില്‍ ഞെട്ടലുണ്ടാക്കി യെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ ജാഗ്രതയോടെയാണ് പൊലീസും പ്രോസിക്യൂഷനും കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. 96 മണിക്കൂറിനുളളില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്‌തെന്നും വിചാരണത്തടവുകാരായി ഏഴുവര്‍ഷം പ്രതികള്‍ ജയിലില്‍ കിടന്നത് ശക്തമായ പൊലീസ് നിലപാടിന്റെ ഭാഗമായിട്ടായിരുന്നെന്നും പിണറായി പറഞ്ഞു.
കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇതുവരെ ജാമ്യം