നിരവധി യാത്രക്കാർ ഒരു ദിവസം വന്നുപോകുന്ന എയർപോർട്ട് ആണ് ദുബായ് രാജ്യാന്തര വിമാനത്താവളം. ഒരാളെ കാണാതെ പോയാൽ കണ്ടുപിടിക്കാൻ അതിലും ബുദ്ധിമുട്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു വാർത്തയാണ് വെെറലായത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും, തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിൽ ദമ്പതികളെ ഒന്നിപ്പിച്ചു. വിമാനം പറന്നുയരാൻ മിനിറ്റുകൾ മാത്രം. ഒരു സ്ത്രീ തന്റെ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് എത്തി. സിഡ്‌നിയിൽ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് വിമാനം കയറിയ ദമ്പതികൾ ദുബായ് വഴി പോകുമ്പോഴായിരുന്നു സംഭവം.

ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫീസർ മുഹമ്മദ് സൊഹ്റാബിയുടെ അടുത്തേക്കാണ് സ്ത്രീ കരഞ്ഞു കൊണ്ട് എത്തിയത്. വിമാനത്താവളത്തിൽ വെച്ച് അവർ അറിയാതെ വേർപിരിഞ്ഞു പോയി. സമൂഹമാധ്യമത്തിൽ മുഹമ്മദ് സൊഹ്റാബി തന്നെയാണ് ഹൃദയസ്പർശിയായ ഇവരുടെ കഥ പറഞ്ഞ് വീഡിയോ പങ്കുവെച്ചത്.