ഫാത്തിമ തഹ്‌ലിയയെ ഖത്തറില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് എംബസി വിലക്കിയെന്ന്; ഏക സിവില്‍കോഡിനെതിരെ സംസാരിച്ചതാണ് പ്രശ്‌നമെന്ന്, പ്രതികരിക്കാതെ കെഎംസിസി


ദോഹ: ഖത്തറില്‍ മുസ്‌ലിം ലീഗ് പോഷക സംഘടനയായ കെഎംസിസി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തഹ്‌ലിയക്ക് ഇന്ത്യന്‍ എംബസി വിലക്ക് ഏര്‍പ്പെടുത്തിയതായി ആക്ഷേപം. ഫാത്തിമ തഹ്‌ലിയയെ പരിപാടിയില്‍ പ്രസംഗി ക്കാന്‍ അനുവദിച്ചാല്‍ കെഎംസിസിയുടെ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതര്‍ നല്‍കിയതോടെയാണ് ഇക്കഴിഞ്ഞ എട്ടിന് സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് അവരെ ഒഴിവാക്കിയതെന്ന് പറയപ്പെടുന്നു.

ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാവിങ് ആയിരുന്നു പരിപാടി യുടെ സംഘാടകര്‍. പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ഫാത്തിമ തഹ്‌ലിയക്ക് സംഘാടകര്‍ വിമാനത്താവളത്തില്‍ സ്വീകരണവും നല്‍കിയിരുന്നു. ഈ പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള ഒരു വീഡിയോയില്‍ ഏക സിവില്‍ കോഡിനെതിരെ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലം ചേര്‍ത്തിരുന്നു. ഇതാണ് എംബസിയെ പ്രകോപിപ്പിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഫിലിയേഷന്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പില്‍ ഭയന്ന കെഎംസിസി നേതാക്കള്‍ ഫാത്തിമയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഖത്തറിലെ മാധ്യമ പ്രവര്‍ത്ത കന്‍ അഷ്റഫ് തൂണേരി ഫെയ്സ്ബുക്കില്‍ കുറിച്ചു. എംബസി നിര്‍ദേശ പ്രകാരമാണ് പരിപാടിയില്‍നിന്ന് മാറ്റിയതെന്ന് പുറത്തുപറയരുതെന്ന് ഫാത്തിമയോട് നേതാക്കള്‍ പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ ഖത്തറിലുള്ള ഫാത്തിമ അടുത്ത ദിവസം കേരളത്തിലേക്ക് മടങ്ങും.


Read Previous

വീണ്ടും സമര രംഗത്തേക്ക് കർഷകർ, ഡല്‍ഹി ചലോ മാര്‍ച്ച് 13ന്; ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന

Read Next

വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം, ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ച് ഭാര്യ; ഒടുവിൽ ട്വിസ്റ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular