റിയാദ്: കണ്ണൂരിലെ ചാവശ്ശേരി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കു കെ എസ് യൂ സമരത്തിനിടയിൽ കൈക്കു പരിക്ക് പറ്റി ചികിത്സയിൽ കിടക്കുന്ന ഫിജാസ് എം നു റിയാദ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ധന സഹായം കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി വിതരണം ചെയ്തു

ചടങ്ങിൽ ഒഐസിസി മുൻ സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് മുഹമ്മദ് അലി കൂടാളി ഒഐസിസി റിയാദ് മുൻ കണ്ണൂർ ജില്ല പ്രസിഡന്റും പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രഘുനാഥ് തളിയിൽ ചാവശ്ശേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി രാമചന്ദ്രൻ മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററും ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി സി നസീർ ഹാജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രെട്ടറിമാരായ കെ സുമേഷ് കുമാർ എം അബ്ദുൽ റഹ്മാൻ മൈനോരിറ്റി കോൺഗ്രസ് ജില്ല സെക്രെട്ടറി സുബൈർ ഇരിട്ടി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിധിൻ പി വി ബൂത്ത് കോൺഗ്രസ് പ്രസിഡന്റ്മാർ തുടങ്ങിയ വർ പങ്കെടുത്തു