റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 4500 ബിരിയാണി കണ്ടെത്തുകയും 60 വളണ്ടിയർമാർ പാക്കിങ് വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും മെന്ന് കേളി കലാസാംസ്കാരിക വേദി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിയാദിലെ നിരവധി സംഘടനകളും വെക്തികളുംവ്യാപാര സ്ഥാപനങ്ങളും റഹീം മോചന ഫണ്ട് സ്വരൂപണത്തിന് വേണ്ടി മുന്നിട്ടു ഇറങ്ങിയിട്ടുണ്ട്, ഈദ് ദിനത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചാലഞ്ച് നടത്തുന്നത്. നാളെ നടക്കുന്ന ബിരിയാണി ചലഞ്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 20,000 പാര്‍സലുകള്‍ ആണ് വിതരണം ചെയ്യുന്നത് മുഴുവന്‍ വിറ്റ് തീര്‍ന്നാല്‍ ഇതുവഴി അഞ്ചു ലക്ഷം റിയാല്‍ ലഭിക്കും

ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പ്രചാരണവും ധന സമാഹരണവും നടന്നുവരുന്നുണ്ട് മുസ്ലിം സംഘടനാ നേതാക്കള്‍ ഈദ് ദിനത്തില്‍ റഹീം നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് ആവിശ്യ പെട്ടിട്ടുണ്ട്. ഒഐസിസി, കെഎംസിസി ജില്ലാ കമ്മറ്റികള്‍ ധന സമാഹരണത്തിന് പ്രത്യേക പരിപാടികളും ക്യാമ്പയ്നുകളും പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ഭാഗത്തുനിന്ന്
അതിനിടെ റഹീം സഹായ നിധി പതിനൊന്ന് കോടിപിന്നിട്ടു .ഇനി ആറു ദിവസമാണ് മുന്നിലുള്ളത്. പണം അയക്കുന്നതിനുള്ള അഡ്രസ് താഴെ ചേര്‍ക്കുന്നു
