ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും, കേരളത്തിലും ഇന്ന് ചെറിയപെരുന്നാൾ; വ്രതശുദ്ധിയുടെ നിറവില്‍ പ്രവാസത്തിലെങ്ങും ആഘോഷം; സൗദി തലസ്ഥാന നഗരിയിലെ സുവൈദി പാര്‍ക്ക് അടക്കം 89 കേന്ദ്രങ്ങളില്‍ ഈദാഘോഷപരിപാടികള്‍ # Eid 2024


റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇന്ന് ഈദുൽ ഫിത്വർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നു. ഒരു മാസം നീണ്ടുനിന്ന വ്രതാനു ഷ്‌ഠാനം പൂർത്തിയാക്കിയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.

മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമർപ്പിച്ച മുപ്പത് ദിനങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആഹ്ളാദത്തിന്‍റെ പ്രതിഫലനമായി മണ്ണിലും വിണ്ണിലും തക്‌ബീറിന്‍റെ മന്ത്ര ധ്വനികൾ ഉയരുകയാണ്. വിശുദ്ധ റമദാൻ വിട പറഞ്ഞതിന്‍റെ സന്താപത്തിലും പ്രതീക്ഷയുടെ കിരണവുമായാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ സമാഗതമായത്. സുഗന്ധം പൊഴിക്കുന്ന മനസും ശരീരവുമായാണ് പെരുന്നാൾ നമസ്‌കാരത്തിനായി പള്ളികളിൽ വിശ്വാസികൾ ഒത്തുകൂടിയത്.

ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് ഈ പെരുന്നാൾ ആഘോഷം. ശാരീരിക ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള വക നൽകുകയാണ് ചെറിയ പെരുന്നാൾ. ഒരുമയുടെയും ഐക്യത്തിന്‍റെയും മഹത്തായ സന്ദേശം കൂടിയാണ് ഈദ് വിളംബരം ചെയ്യുന്നത്. അറ്റുപോയ വ്യക്തിബന്ധങ്ങൾ വിളക്കിച്ചേർക്കുകയും ഉള്ളവ ഊട്ടിയുറപ്പിക്കുകയുമാണ് ഈദ് ആഘോഷത്തിന്‍റെ കാതൽ.

ആവർത്തിക്കപ്പെടുന്നത് എന്ന് അർഥം വരുന്ന ഈദ് എന്ന പേരിലറിയപ്പെടുന്ന വിശ്വാസിയുടെ പ്രബലമായ ആഘോഷം പകർന്ന് നൽകുന്നത് സ്നേഹവും സഹിഷ്‌ണുതയുമാണ്. സമൂഹത്തിൽ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പ്രചാരകർ ശക്തിപ്രാപിക്കുന്ന പുതിയ കാലത്ത്, സൗഹാർദ്ദത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശമാണ് ഈദ് പങ്കു വെക്കുന്നത്.

വ്രതനാളുകളിൽ നേടിയെടുത്ത വിശുദ്ധി കാത്ത് സൂക്ഷിക്കാൻ ഒരോ വിശ്വാസിയും ശ്രദ്ധിക്കണം റമദാനിൽ നേടിയ ആത്മീയ വിശുദ്ധിയായി രിക്കണം വരുന്ന പതിനൊന്ന് മാസക്കാലം വിശ്വാസികളെ മുന്നോട്ട് നയിക്കേണ്ടത് വിശ്വാസിയുടെ ആഘോഷങ്ങ ൾക്ക് മഹത്തായൊരു സംസ്‌കാരമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അനുഷ്‌ഠാനങ്ങളുടെ ഭാഗമായാണ് ഇവിടെ ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടത്.

ഈദിന്‍റെ ഭാഗമായുള്ള നിർബന്ധ ദാനമായ ഫിത്തർ സക്കാത്ത് വിതരണം വിശ്വാസികൾ ഇതിനകം പൂർത്തിയാക്കിയിരുന്നു. ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുള്ളത്. പുതിയ വസ്ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നിസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്‌പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നത്. അതേസമയം സ്ത്രീകളും കുട്ടികളും മൈലാഞ്ചിയണിഞ്ഞും, മുതിർന്നവർ കുട്ടികൾക്ക് പെരുന്നാൾ കൈ നീട്ടം നൽകിയും പെരുന്നാളിന്റെ സന്തോഷത്തിൽ പങ്കു ചേരുന്നു.

സൗദി തലസ്ഥാന നഗരിയില്‍ ഈ വര്‍ഷം 89 കേന്ദ്രങ്ങളില്‍ ഈദാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റിയാദ് നഗരസഭ അറിയിച്ചു.സുവൈദി പാര്‍ക്ക്, പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്, ഖാദിസിയ, മൂന്‍സിയ5, ഉക്കാദ്, ദാഹിയതുലബന്‍, അല്‍റാഇദ് 1, സനാബില്‍, ഹിത്തീന്‍ 2, അബൂ ദര്‍റുല്‍ ഗിഫാരി, ഹയ്യുന്നദവ, അല്‍സആദ, ഹായിര്‍ എന്നീ പാര്‍ക്കുകളില്‍ വിവിധയിനം പരിപാടികള്‍ നടക്കും.

ഇസ്സുബിന്‍ അബ്ദുസ്സലാം, അവാദ്, ഗസ്സി, ദുന്നൂറൈന്‍, ഖഫാരി, അല്‍മുസ്ലിം, അല്‍മു ര്‍ശിദ്, അല്‍അജ്‌ലാന്‍, ഉമ്മുഅബ്ദുല്ല എന്നീ മസ്ജിദുകളില്‍ ഈദ് ദിന പ്രഭാതത്തില്‍ പ്രത്യേക പരിപാടികള്‍ നടക്കും. റിയാദ് പ്രവിശ്യക്ക് കീഴിലെ ജില്ലകളിലായി പാര്‍ക്കു കളിലും വിവിധ കേന്ദ്രങ്ങളിലുമായി 76 സ്ഥലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പി ച്ചിട്ടുണ്ട്. എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴില്‍ പെരുന്നാള്‍ ദിനം രാത്രി 9 മണിക്ക് ബൊളിവാഡ് സിറ്റിയില്‍ കരിമരുന്ന് പ്രയോഗം അടക്കം നടക്കും


Read Previous

ബിരിയാണി ചലഞ്ച്: കേളി 4500 ബിരിയാണിക്കുള്ള ആളെ കണ്ടെത്തും, പാക്കിംഗിന് 60 വളണ്ടിയർമാരെ നല്‍കും, പ്രവാസി സമൂഹം ഒന്നാകെ സജീവം; അത്മവിശ്വാസത്തോടെ മുന്നോട്ട്, വേണ്ടത് 34 കോടി; 13കോടി പിന്നിട്ടു

Read Next

സല്‍മാന്‍ രാജാവ് ലോക മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു# King Salman congratulated Muslims around the world on Eid

Leave a Reply

Your email address will not be published. Required fields are marked *

Most Popular