Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലെ റെഡ് സീ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി; അന്താരാഷ്ട്ര സര്‍വീസ് അടുത്ത വര്‍ഷം, വിമാനത്താവളം ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ.


ജിദ്ദ: കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദി വിഷന്‍-2030ന്റെ ഭാഗ മായുള്ള ആഡംബര ടൂറിസ്റ്റ് കേന്ദ്രമായ ചെങ്കടല്‍ പദ്ധതി (റെഡ് സീ പ്രോജക്റ്റ്‌സ്) കളുടെ കവാടമായി മാറുന്ന റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ആര്‍എസ്‌ഐ എ) പ്രവര്‍ത്തനസജ്ജമായി. വിമാനത്താവളത്തില്‍ ഇന്നലെ ആദ്യ വിമാനമിറങ്ങി. തലസ്ഥാ നമായ റിയാദില്‍ നിന്നാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാന മെത്തിയത്.

റിയാദിലെ കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 10.50ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനം കന്നിയാത്ര നടത്താന്‍ രണ്ട് മണിക്കൂറില്‍ താഴെ സമയമെടുത്തു. വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണയുള്ള സര്‍വീസിനാണ് തുടക്കം കുറിച്ചത്.

അതേ ദിവസം തന്നെ വിമാനങ്ങള്‍ റിയാദിലേക്ക് മടങ്ങും. വ്യാഴാഴ്ച റിയാദില്‍ നിന്ന് രാവിലെ 10:50ന് ജിദ്ദയിലേക്കും ഉച്ചയ്ക്ക് 1:35ന് ജിദ്ദയില്‍ നിന്ന് റിയാദിലേക്കുമാണ് സര്‍വീസ്. മറ്റൊരു വിമാനം എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12:50ന് റിയാദില്‍ നിന്ന് പുറപ്പെടും. അതേ ദിവസം 15:35ന് ജിദ്ദയില്‍ നിന്ന് മടങ്ങും.

അടുത്ത വര്‍ഷം മുതല്‍ ചെങ്കടല്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2030ഓടെ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 900 യാത്രക്കാരെ ആഭ്യന്തര, അന്തര്‍ദേശീയ ടെര്‍മിനലു കളിലൂടെ കടത്തിവിടാന്‍ ശേഷിയുണ്ടാവും. വിനോദസഞ്ചാരികളെയാണ് വിമാനത്താ വളം പ്രധാനമായും ലക്ഷ്യമിടുന്നത്.

ആദ്യ വിമാനം പറന്നിറങ്ങിയതോടെ റെഡ് സീ ഗ്ലോബല്‍ (ആര്‍എസ്ജി) കമ്പനി റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ബ്രാന്‍ഡ് നെയിമും ചിഹ്നവും പുറത്തു വിട്ടു. ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് രൂപകല്‍പ്പന ചെയ്ത റെഡ് സീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മുഴുവന്‍ നിര്‍മാണ ജോലികളും ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വിമാനത്താവളം പരിസ്ഥിതി സൗഹൃദവും സ്മാര്‍ട്ടും ആണ്. കാര്‍ബണ്‍ ബഹിര്‍ ഗമനം കുറയ്ക്കുന്നതിനായി ഇവിടിഒഎല്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കുന്ന കാര്യവും വിമാന ത്താവള അധികൃതര്‍ പരിഗണിക്കുന്നുണ്ട്. റെഡ് സീ വിമാനത്താവളത്തില്‍ ലോ കാര്‍ബണ്‍ ഏവിയേഷന്‍ ഫ്യൂവല്‍ (എല്‍സിഎഎഫ്), സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍ (എസ്എഎഫ്) എന്നിവയുടെ ഉപയോഗം സംബന്ധിച്ച് സംയുക്ത ഗവേഷണം നടത്താന്‍ മൂന്ന് സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.


Read Previous

പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു

Read Next

കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി ദേശിയദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »