ദുബായ്: എമിറേറ്റ്സ് നറുക്കെടുപ്പിന്റെ വിൽപ്പന യുഎഇയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്, എന്നാൽ അതിന്റെ വിവിധ ഗെയിമുകൾ ലോകമെമ്പാടു മുള്ളവർക്ക് എല്ലാ ആഴ്ചയും വലിയ വിജയം നേടാനുള്ള ആവേശകരമായ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി രണ്ട് ഇന്ത്യക്കാർക്ക് ഭാഗ്യം എത്തിച്ച നറുക്കെടുപ്പാണ് പ്രവാസ ലോകത്ത് ചർച്ചയാകുന്നത്. യുഎഇയുടെ മണ്ണിൽ ഇതുവരെ കാലുകുത്താത്ത മുഹമ്മദ് സലീം ഫ്രൂട്ട്‌വാലയ്ക്കും ഷെയ്ക് അൻവർമിയയ്ക്കു മാണ് എമിറേറ്റ്‌സ് നറുക്കെടുപ്പിൽ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനം ലഭിച്ചത്.

ഗുജറാത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനി മുതലാളിയാണ് മുഹമ്മദ് സലീം. ഒരു സുഹൃത്താണ് എമിറേറ്റ്‌സ് നറുക്കെടുപ്പിനെ കുറിച്ച് സലീമിനോട് പറഞ്ഞത്. കഴിഞ്ഞ ജൂലായ് മുതൽ സലീം ഈ നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ ഭാഗ്യം സലീമിനെ തേടിയെത്തിയിരിക്കുകയാണ്. മെഗാ7 റാഫിൾ ഗെയിമിൽ 70,000 ദിർഹം (15,79,722 രൂപ) സമ്മാനമാണ് സലീമിനെ തേടിയെത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് തന്നെ ഭാഗ്യം തുണച്ചതെന്ന് സലീം പറഞ്ഞു.’ഞായറാഴ്ച സുഹൃത്തിനൊപ്പമിരുന്നാണ് ഞാൻ നറുക്കെടുപ്പ് വീക്ഷിച്ചത്. തിരക്കായതിനാൽ കുറച്ച് നേരം മാത്രമാണ് കാണാനായത്. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഇമെയിൽ സന്ദേശം വന്നു. ഞാൻ ശരിക്കും ഞെട്ടി. പിന്നീട് ഓൺലൈൻ വഴി സമ്മാനം ലഭിച്ചത് എനിക്കാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് ഞാൻ വിശ്വസിച്ചത്. അപ്രതീക്ഷിത മായി വന്നുചേർന്ന ഭാഗ്യം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുകയാണ്’- സലീം പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയായ ഷെയ്ഖ് അൻവർമിയ സെയിൽസ് ജോലി ചെയ്യുകയാണ്. തന്റെ കുടുംബത്തിലുള്ളവരുടെ ജനനതീയതിയുള്ള നമ്പർ തിരഞ്ഞെടുത്താണ് എമിറേറ്റ്‌സ് നറുക്കെടുപ്പിൽ പങ്കെടുത്തത്. എന്നാൽ ഒറ്റ നമ്പറിലാണ് സലീമിന് 15 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് നഷ്ടപ്പെട്ടത്. ഒടുവിൽ 15,0000 (33,85,118 രൂപ) ദിർഹത്തിന്റെ സമ്മാനം അൻവറിനെ തേടിയെത്തുകയായിരുന്നു. അവസാനം ഭാഗ്യം തന്നെ തേടിയെത്തിയതിൽ സന്തോഷമുണ്ടെന്ന് അൻവർ പറഞ്ഞു.
‘നാല് പേരടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. അവരുടെ ജനനതീയതിയുള്ള നമ്പ റാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. ഒറ്റ നമ്പറിന് വലിയ സമ്മാനം എനിക്ക് നഷ്ടമായി. സാമ്പത്തികമായി നേരിടുന്ന ചില പ്രശ്‌നങ്ങൾക്ക് ഇപ്പോൾ ലഭിച്ച പണം സഹായിക്കും’- സലീം പറഞ്ഞു.