കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാവരും മൂന്നു മാസത്തിനകം വിരലടയാളം നൽകണം: കർശന നിർദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം


രാജ്യത്തിൻ്റെ സുരക്ഷ മുന്നിൽകണ്ട് ബയോമെട്രിക് സംവിധാനം ശക്തമാക്കുകയാണ് കുവൈറ്റ്. ഇതിനായി പ്രവാസികളുൾപ്പടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരുടേയും വിരലടയാളം ശേഖരിച്ചുവരികയാണ്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാവരും വിരലടയാളം നൽകണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മുന്നറിയിപ്പ്. വിരലടയാളം നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.

കുവൈത്ത് അതിർത്തി ചെക്ക് പോയിന്റുകൾ, രാജ്യാന്തര വിമാനത്താവളം തുടങ്ങി രാജ്യത്തെ വിവിധ മേഖലകളിലെ കേന്ദ്രങ്ങളിലും വിരലടയാളം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുബാറക് അൽ-കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ-ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് (പൗരന്മാർക്കും ജിസിസി പൗരന്മാർക്കും) എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വ്യക്തികൾക്ക് വിരലടയാളം നൽകാം. കൂടാതെ അലി സബാഹ് അൽ-സേലം, ജഹ്‌റ മേഖലയിലെ വ്യക്തിഗത ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് (പ്രവാസികൾക്ക്) എന്നിവിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിലും വിവിധ മാളുകളിലും മന്ത്രാലയ കോംപ്ലക്‌സുകളിലും ഈ സേവനം ലഭ്യമാണ്.

ബയോമെട്രിക് വിരലടയാള സംവിധാനം എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം. ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഷോപ്പിങ് മാളുകളിലെ സംവിധാനം ഉപയോഗപ്പെടുത്തിയാൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

ജനുവരിയിൽ മാത്രം എയർ‍പോർട്ടിൽ 26,238 പേർ ബയോമെട്രിക് രേഖപ്പെടുത്തി യിരുന്നു. ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേ ശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവെസ്റ്റിഗേറ്റിങ് ഡിപ്പാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിങ്കർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലസക്സ് എന്നിവിടങ്ങളിലും വിരലടയാളം രേഖപ്പെടുത്താൻ നിലവിൽ സൗകര്യമുണ്ട്. 


Read Previous

മുറിയില്‍ നിന്ന് ഇറങ്ങിപ്പോടാ’; മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയാങ്കളി, പരാതി

Read Next

ഗൾഫ് മണ്ണിൽ ഇതുവരെ കാല് കുത്തിയിട്ടില്ല; എന്നിട്ടും ഭാഗ്യം ഇന്ത്യക്കാർക്കൊപ്പം, ഇനി അവർ ലക്ഷപ്രഭുക്കൾ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular