റിയാദ്: റിയാദ് ഇന്ത്യൻ എംബസി ആതിഥേയത്വം വഹിച്ച ഐബറോ അമേരിക്കൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയായ “സിന്ദഗി നാ മിലേഗി ഡോബാര” പ്രദർശിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഏഴ് ദിവസമായി നടന്നു വന്ന ഫിലിം ഫാസ്റ്റിവലിന് സമാപനം കുറിച്ചു. ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ സമാപനച്ച ടങ്ങിൽ സംസാരിച്ചു. ഫെസ്റ്റിവലിൽ പങ്കെടു ക്കുന്ന ഏഴ് രാജ്യങ്ങളുടെ സ്ഥാനപതി മാരും പ്രതിനിധികളും സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആതിഥേയത്വം വഹിച്ച ഇന്ത്യൻ എംബസിയടക്കം അർജൻ്റീന, ക്യൂബ, മെക്സികൊ, സ്പെയിൻ, ഉറുഗ്വെ, വെനിസുല രാജ്യങ്ങളിലെ സിനിമകളാണ് ഒരാഴ്ച്ചയായി നടന്ന് വരുന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്.

മേളയുടെ ആദ്യ ദിനത്തിൽ മെക്സിക്കൻ ഫിലിം ദി എയ്ഞ്ചൽ ഇൻ ദി ക്ലോക്കും രണ്ടാം ദിനത്തിൽ ക്യൂബൻ സിനിമ വിത്ത് യു ബ്രഡ് ആൻ്റ് ഒനിയൻ, മൂന്നാം ദിനത്തിൽ സ്പാനിഷ് സിനിമ ലിവിങ്ങ് ഇസ് ഈസി വിത്ത് ഐ ക്ലോസ്സ്, നാലാം ദിനം മണ്ടെ ഓർ ത്യൂസ് ഡെ നെവർ സണ്ടെ എന്ന വെനുസുലൻ സിനിയമയും പ്രദർശിപ്പിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം ഉറുഗ്വെയിൽ നിന്നുള്ള ഗാർഡ് ലെസ് ഫാദർ, അർജൻറീ നയിൽ നിന്നുള്ള കോർട്ടസാർ ആൻ്റിൻ ഇല്യുമിനേറ്റഡ് ലെറ്റേഴ്‌സ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
Views : 14