കരിമ്പുലിയുടെ ചിത്രം പകർത്തി; ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു


മൂന്നാർ: കരിമ്പുലിയുടെ ചിത്രം പകർത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു. മൂന്നാർ സ്വദേശി അൻപുരാജിനെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സംരക്ഷിത വനമേഖലയിൽ വിനോദ സഞ്ചാരികളുമായി ട്രെക്കിങ് നടത്തിയതിനാണ് കേസ്. സി.സി.എഫ്. ആർ.എസ്.അരുണാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇതേത്തുടർന്ന് ഡി.എഫ്.ഒ. രമേഷ് വിഷ്‌ണോയി ലക്ഷ്മി ഹിൽസ് മേഖലയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രണ്ട് ജർമൻ സ്വദേശികൾക്കൊപ്പം ലക്ഷ്മി എസ്റ്റേറ്റിന് സമീപത്തുള്ള മലയിൽ ട്രെക്കിങ് നടത്തുന്നതിനിടയിലാണ് അൻപുരാജ് കരിമ്പുലിയെ കണ്ടത്. സഞ്ചാരികളും പുലിയെ കണ്ടു. മലമുകളിലെ പുൽമേട്ടിലാണ് കരിമ്പുലിയെ കണ്ടത്. വീഡിയോ മൂന്നാർ മേഖലയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.


Read Previous

ഹൈറേഞ്ചിൽ സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നു; 2 ആഴ്ചയ്ക്കിടെ നഷ്ടം 40 ലക്ഷം

Read Next

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »