ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ പോരാട്ടവും ഇറാൻ-ഇസ്രയേൽ സംഘർഷവുമെല്ലാം ലോകത്തെ സർവ്വനാശത്തിലേക്ക് കൊണ്ടുപോകുമെന്ന ഭീതി നിലനിൽക്കെ രാജ്യങ്ങളെ തമ്മി ലടിപ്പിച്ചും ആഭ്യന്തര കലാപമുണ്ടാക്കിയും ‘ചോര കുടിക്കുന്ന’ അമേരിക്കയുടെ മുഖം മൂടിയാണ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഇപ്പോൾ തുറന്ന് കാട്ടിയി രിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ ആക്രമിച്ചും അധിനിവേശം നടത്തിയും മുന്നോട്ടുപോകുന്ന അമേരിക്കയുടെ തന്ത്രപരമായ ഇടപെടലാണ് ബംഗ്ലാ ദേശിലെ ഇപ്പോഴത്തെ കലാപത്തിന് പിന്നിലെന്ന ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളാണ് ഷെയ്ക്ക് ഹസീന പുറത്തുവിട്ടിരിക്കുന്നത്.
ബംഗ്ലാദേശിന്റെ സെന്റ് മാർട്ടിൻസ് ദ്വീപ് ‘അമേരിക്കയ്ക്ക് വിട്ടുകൊടുത്തിരുന്നെ ങ്കിൽ തനിക്ക് ഭരണത്തിൽ തുടരാമായിരുന്നു’ എന്നാണ്, ബംഗ്ലദേശിൽനിന്ന് രക്ഷ പ്പെടുന്നതിനു മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ ഷെയ്ഖ് ഹസീന തയ്യാറാക്കി വച്ചിരുന്ന പ്രസംഗത്തിൽ കരുതിവച്ചിരുന്നത്. ബംഗ്ലാദേശിലെ തന്റെ ഭരണം അട്ടിമറിക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്നും സെന്റ്‌റ് മാർട്ടിൻ ദ്വീപുകൾ അവർക്ക് കൈമാറാത്തതാണ് അതിന് പ്രധാന കാരണമെന്നും ഹസീന ബംഗ്ലാദേശിലെ ജനങ്ങളോട് പറയാൻ ഉദ്ദേശിച്ചിരുന്നു. ബംഗ്ലാദേശിൽ വച്ച് അവർക്ക് പറയാൻ സാധിക്കാത്ത ഈ വിവരങ്ങൾ ഇന്ത്യയിൽ അഭയം തേടിയ ശേഷം പുറത്തു വന്നത് അമേരിക്കയെയും അമ്പരപ്പിച്ചിട്ടുണ്ട്. ബ്രിട്ടൺ ഷെയ്ക്ക് ഹസീനയ്ക്ക് അഭയം നൽകാതിരിക്കുന്നതിന് പിന്നിൽ അമേരിക്കയുടെ സമ്മർദ്ദമാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഞെട്ടിക്കുന്ന വിവരം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ഇതോടെ സെന്റ് മാർട്ടിൻ ദ്വീപ് ലോക ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഷെയ്ക്ക് ഹസീനയ്ക്ക് എതിരെ പ്രക്ഷോഭത്തിന് ഇറങ്ങിയവരെ പോലും ഈ വെളി പ്പെടുത്തൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചവരുടെ കെണിയിലാണ് ബംഗ്ലാദേശ് ജനത വീണിരിക്കു ന്നതെന്ന പ്രചരണവും ബംഗ്ലാദേശിൽ ശക്തിപ്പെട്ട് വരുന്നുണ്ട്. നിലവിലെ ബംഗ്ലാദേശ് സർക്കാരിനെ വെട്ടിലാക്കുന്ന സംഭവവികാസങ്ങളാണിത്. ഈ സാഹചര്യത്തിൽ ഇനി അവർ ആഗ്രഹിച്ചാൽ പോലും സെന്റ് മാർട്ടിൻ ദ്വീപ് അമേരിക്കയ്ക്ക് വിട്ടുകൊടു ക്കാൻ സാധിക്കുകയില്ല. അത്തരമൊരു പ്രതിരോധം തീർക്കാൻ ഷെയ്ക്ക് ഹസീനയുടെ വെളിപ്പെടുത്തലിന് തൽക്കാലം കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയ്ക്കും, ബംഗ്ലാദേശിനും, മ്യാൻമറിനുമിടയിൽ ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കേയറ്റത്തുള്ള കുഞ്ഞൻ ദ്വീപാണ് സെന്റ് മാർട്ടിൻ ദ്വീപ്. ഇതിന്റെ വിസ്തീർണം വെറും 3 ചതുരശ്ര കിലോമീറ്റർ മാത്രമാണെങ്കിലും ഇതൊരു തന്ത്രപരമായ ഇടമാണ്. ബംഗ്ലാദേശിലെ കോക്‌സ് ബസാർ-ടെക്നാഫ് മുനമ്പിൽനിന്നും 9 കിലോമീറ്ററും മ്യാൻമറിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുനിന്ന് 8 കിലോമീറ്ററും മാത്രം അകലെ ബംഗ്ലാദേശിന്റെ ഏക പവിഴപ്പുറ്റ് ദ്വീപ് കൂടിയാണിത്. 68 ഇനം പവിഴപ്പുറ്റുകളും 151 ഇനം ആൽഗകളും 234 ഇനം കടൽമത്സ്യങ്ങളും ഉൾപ്പെടെ ജൈവവൈവിധ്യത്തിന്റെ വലിയ കലവറയാണിത്. ടൂറിസം വികസിച്ചതോടെ ദിവസവും ആയിരക്കണക്കിന് പേരാണ് സെന്റ് മാർട്ടിൻ ദ്വീപ് സന്ദർശിക്കാനെത്തുന്നത്.
നാരികേൽ ജിൻജിര അഥവാ നാളികേര ദ്വീപ് ദാരുചീനി ദ്വീപ് അഥവാ കറുവാപ്പട്ട ദ്വീപ് എന്നും ഈ ദ്വീപിന് വിളിപ്പേരുകളുണ്ട്. മൂന്നുഭാഗങ്ങളായാണ് ദ്വീപിന്റെ കിടപ്പ്. വടക്കുഭാഗം നാരികേൽ ജിൻജിര അതായത് ഉത്തർപറയെന്നും തെക്കുഭാഗം ദക്ഷിൺപറയെന്നും നടുവിൽ ഇടുങ്ങിയ ഇടനാഴി പോലുള്ള ഭാഗം മധ്യപറയെന്നുമാണ് അറിയപ്പെടുന്നത്. ബംഗ്ലാദേശിന്റെ പ്രധാന വിനോദസഞ്ചാര മേഖല കൂടിയായ സെന്റ് മാർട്ടിൻ ദ്വീപിൽ നാലായിരത്തോളമാണ് ആകെ ജനസംഖ്യ. നെൽക്കൃഷി, നാളികേരം, മീൻ വളർത്തൽ എന്നിവയാണ് ദ്വീപുവാസികളുടെ പ്രധാന ജീവനോപാധി. ഇവിടെ വിളയുന്ന വസ്തുക്കൾ പ്രധാനമായും മ്യാൻമറിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
അയ്യായിരം വർഷം മുൻപ് ടെക്നാഫിന്റെ കരപ്രദേശത്തിനൊപ്പമായിരുന്നു ഈ പ്രദേശമെങ്കിലും പിന്നീട് കടലെടുക്കുകയായിരുന്നെന്നാണ് പഠനങ്ങൾ പറയുന്നത്. 450 വർഷം മുമ്പാണ് ഇപ്പോൾ കാണുന്ന സെന്റ് മാർട്ടിൻ ദ്വീപ് രൂപപ്പെട്ടത്. 250 വർഷം മുമ്പ് 18-ാം നൂറ്റാണ്ടിൽ അറബ് വ്യാപാരികളാണ് ആദ്യമായി ദ്വീപിലെത്തിയിരുന്നത്. ദക്ഷിണപൂർവേഷ്യയിലേക്ക് വാണിജ്യത്തിനായി പോയിരുന്ന വ്യാപാരികൾ ദ്വീപ് വിശ്രമകേന്ദ്രമാക്കി മാറ്റുകയായിരുന്നു. അവർ അതിന് ‘ജസിറ’ എന്നും പേരിട്ടു. അറബിയിൽ ജസിറയെന്നാൽ ദ്വീപ് എന്നാണ് അർഥം. 1900 ൽ ബ്രിട്ടീഷുകാർ കോളനി സ്ഥാപിച്ചതോടെ ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി. ഇതിനു ശേഷമാണ്, സെന്റ് മാർട്ടിൻ ദ്വീപെന്ന പേര് വന്നിരുന്നത്.
1937 ൽ, ബർമ എന്ന മ്യാൻമർ സ്വതന്ത്രമായപ്പോഴും, സെന്റ് മാർട്ടിൻ ദ്വീപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി തുടരുകയാണ് ഉണ്ടായത്. പിന്നീട്, 1947 ൽ ഇന്ത്യ സ്വതന്ത്രമാ യപ്പോൾ, വിഭജനത്തിൽ ദ്വീപ് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായി മാറി. 1971 ൽ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയപ്പോൾ, ഈ ദ്വീപ് ബംഗ്ലാദേ ശിന്റെ ഭാഗമായി തുടരുകയാണ് ഉണ്ടായത്. നിലവിൽ മ്യാൻമറും, സെന്റ് മാർട്ടിൻ ദ്വീപിനെച്ചൊല്ലി ബംഗ്ലാദേശുമായി തർക്കത്തിലാണ്. ദ്വീപ് ബംഗ്ലാദേശിന്റേതാണെന്ന് അംഗീകരിച്ച് 1974 ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നെങ്കിലും ദ്വീപിന്റെ സമുദ്രാതി ർത്തി സംബന്ധിച്ചുള്ള തർക്കം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2012 ൽ രാജ്യാന്തര സമുദ്ര നിയമ ട്രൈബ്യൂണൽ ദ്വീപിനുമേലുള്ള ബംഗ്ലാദേശിന്റെ അവകാശം ശരിവച്ചെങ്കിലും തർക്കം അവസാനിച്ചിട്ടില്ല.
ഈ ദ്വീപ് അമേരിക്കയുടെ കൈവശം വന്നാൽ, മേഖലയിൽ നിർണ്ണായക ഇടപെടൽ നടത്താൻ അമേരിക്കയ്ക്ക് കഴിയും. അത് ബംഗ്ലാദേശിന് മാത്രമല്ല ഇന്ത്യയുൾപ്പെടെ യുള്ള അയൽ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണ്. ഷെയ്ക്ക് ഹസീനയുടെ പ്രധാന എതിരാളിയായിരുന്ന ഖാലിദസിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ദ്വീപ് യുഎസിന് വിൽക്കാൻ ശ്രമിക്കുന്നുവെന്ന് 2003 ൽ തന്നെ, ഹസീന ആരോ പിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ, ഇപ്പോഴത്തെ വെളിപ്പെടുത്തലിന് വിശ്വാസ്യ തയും കൂടുതലാണ്.
‘വെള്ളക്കാരായ’ ഒരു വിദേശരാജ്യം ബംഗ്ലാദേശിൽ വ്യോമത്താവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അനുവാദം നൽകാത്തതിനാൽ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും’ അവാമി ലീഗിന്റെ നേതൃത്വത്തിൽ, 2024 മേയിൽ നടന്ന സർവകക്ഷി യോഗത്തിൽ ഹസീന തുറന്നടിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു എന്നും അവർ പറയുകയുണ്ടായി.
അന്ന് ഈ ആരോപണം നിഷേധിച്ച് രംഗത്തുവന്ന അമേരിക്ക, അസംബന്ധമെന്ന് പറഞ്ഞ് തള്ളുകയാണ് ഉണ്ടായത്. ബംഗ്ലാദേശിൽ എവിടെയും സൈനികത്താവളം നിർമിക്കാൻ പദ്ധതിയില്ലെന്നും ധാക്കയുമായി തന്ത്രപരമായ സൈനികബന്ധം മാത്രമാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു 2003ൽ, അന്നത്തെ ബംഗ്ലാദേശിലെ യുഎസ് പ്രതിനിധിയായ മേരി ആൻ പീറ്റേഴ്സ് പ്രതികരിച്ചിരുന്നത്. ഇപ്പോൾ ഉയർന്ന ആരോപണത്തെയും അമേരിക്ക നിഷേധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ചർച്ചയും ബംഗ്ലാദേശുമായി ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കൻ വിദേശകാര്യ മന്ത്രാലയവും അവകാശപ്പെടുന്നത്.
എന്നാൽ, ബംഗ്ലാദേശ് വിട്ട ഷെയ്ക്ക് ഹസീന വീണ്ടും ഈ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയും റഷ്യയും ചൈനയും ഉൾപ്പെടെയുള്ള വൻ ശക്തികൾ അതീവ ഗൗരവത്തോ ടെയാണ് കാണുന്നത്. ഷെയ്ക്ക് ഹസീനയെ വീഴ്ത്തിയതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ട് എന്ന് തന്നെയാണ് ഈ രാജ്യങ്ങൾ കരുതുന്നത്. ഇതോടെ ഭൂരിപക്ഷം വരുന്ന മറ്റ് ലോക രാജ്യങ്ങൾക്കിടയിലും വില്ലൻ പരിവേഷമാണ് നിലവിൽ അമേരിക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.
വലുപ്പം കൊണ്ട് ചെറുതെങ്കിലും, ബംഗ്ലാദേശിനും മ്യാൻമറിനും നടുവിൽ തന്ത്രപ്ര ധാനമായ മേഖലയിലാണ് സെന്റ് മാർട്ടിൻ ദ്വീപിന്റെ സ്ഥാനം. ബംഗാൾ ഉൾക്കടലി ന്റെ പ്രവേശന ഭാഗത്തായതിനാൽ സമുദ്ര ഗതാഗതത്തെയും ചരക്കുനീക്കത്തെയും അടുത്തുനിന്ന് നിരീക്ഷിക്കാനും ഈ ദ്വീപിൽ നിന്നും കഴിയും. ഇവിടം നിയന്ത്രിക്കു ന്നവർക്ക് സുപ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിനടുത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ സാധിക്കും. അമേരിക്ക ലക്ഷ്യമിടുന്നതും അത് തന്നെയാണ്. ചൈനയുടെ വ്യാപാരനീക്കത്തിന്റെ 80 ശതമാനത്തിലേറെയും മലാക്ക പാതയിലൂടെ ആണെന്നതിനാൽ ഈ മേഖല അമേരിക്കയ്ക്ക് നിർണായകമാണ്. കോക്സ് ബസാറിൽ ചൈന നിർമിക്കുന്ന തുറമുഖവും ഈ ദ്വീപിന് തൊട്ടടുത്താണ്. അമേരിക്കയുടെ വിശ്വസ്ത ക്വാഡ് പങ്കാളി ചാത്തോഗ്രാമിൽ നിർമാണം തുടങ്ങിയ മാതാർബരി തുറമുഖവും മാർട്ടിൻ ദ്വീപിനടുത്താണ്. 2027 ൽ പ്രവർത്തനം തുടങ്ങുമെന്ന് കരുതുന്ന ഈ തുറമുഖം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതാണ്.
വിശ്വസ്ത പങ്കാളികളെ കൂട്ടുപിടിച്ച് ചൈനയെ നേരിടാനുള്ള അമേരിക്കയുടെ ഇന്തോ-പസിഫിക് നയത്തിന്റെ ഭാഗമായും ഈ താൽപ്പര്യത്തെ അമേരിക്കൻ അനുകൂലികൾ വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും യഥാർത്ഥ വസ്തുത അതല്ല. ഈ ദ്വീപിൽ നിന്നും ചൈന യുടെയും മ്യാൻമറിന്റെയും ബംഗ്ലാദേശിന്റെയും മാത്രമല്ല ഇന്ത്യയുടെ നീക്കങ്ങളും അമേരിക്കയ്ക്ക് അടുത്തറിയാൻ സാധിക്കും. അപകടകരമായ സാഹചര്യമാണത്. ഇന്ത്യയ്ക്കും, ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാജ്യമാണ് അമേരിക്ക. ചരിത്രവും അതു തന്നെയാണ്.
നൂറിലധികം അഴിമതി കേസുകളിലെ പ്രതി; ഷെയ്ഖ് ഹസീനയെ വെട്ടിയ ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ ഭാവി എന്ത്?
തനിക്ക് ചുറ്റുമുള്ള മനുഷ്യര്‍ പട്ടിണി മൂലം മരിക്കുമ്പോള്‍ താന്‍ സാമ്പത്തിക ശാസ്ത്ര ത്തിന്റെ ഗംഭീരമായ സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്നതില്‍ എന്തര്‍ത്ഥമെന്ന് ചിന്തിച്ച മനുഷ്യന്‍, മുഹമ്മദ് യൂനുസ്. പട്ടിണി കിടക്കുന്ന ആളുകള്‍ക്ക് മുന്നില്‍ സിദ്ധാന്തങ്ങളല്ല പകരം തന്നെക്കൊണ്ട് അവര്‍ക്കെന്ത് പ്രയോജനം എന്ന് ചിന്തിച്ചു തുടങ്ങിയിടത്തു നിന്നാണ് സമാധാന നൊബേല്‍ ജേതാവും ഗ്രാമീണ് ബാങ്കിന്റെ സ്ഥാപകനുമായ മുഹമ്മദ് യൂനുസ് എന്ന രാഷ്ട്രതന്ത്രജ്ഞന്റെ ഉദയം.
ബംഗ്ലാദേശില്‍ മാത്രമല്ല, മറ്റ് പല രാജ്യങ്ങളിലും ദശലക്ഷക്കണക്കിന് ആളുകളുടെ ഉന്നമനത്തിനായി ദര്‍ശനങ്ങളെ പ്രായോഗികതലത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞ നേതാവാണെന്ന് മുഹമ്മദ് യൂനുസ് സ്വയം തെളിയിച്ചു. ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ ഭരണവാഴ്ചയുടെ ഇരയായവരില്‍ പ്രധാനിയാണ് മുഹമ്മദ് യൂനുസ്. കടുത്ത വിമര്‍ശകനില്‍ നിന്ന് ഷെയ്ഖ് ഹസീനയുടെ പകരക്കാരനായി മാറിയ മുഹമ്മദ് യൂനുസിന്റെ രാഷ്ട്രീയ നായകത്വത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോകം.
ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായ മുഹമ്മദ് യൂനുസിനെ ഗ്രാമീണ ടെലികോം തൊഴിലാളികളുടെ ലാഭ പങ്കാളിത്ത ഫണ്ടില്‍ നിന്ന് 25.22 കോടി രൂപ ദുരുപ യോഗം ചെയ്തെന്ന അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നു. ഗ്രാമീണ ടെലികോം വര്‍ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള പണം ദുരുപയോഗം ചെയ്‌തെന്നതായിരുന്നു അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിരുന്ന കുറ്റം.
തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ യൂനുസിനെ കുറ്റവിമുക്തനാക്കി നാല് ദിവസത്തിന് ശേഷമാണ് പുതിയ വിധി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള കേസ് പിന്‍വലിക്കണമെന്ന അഴിമതി വിരുദ്ധ കമ്മീഷന്റെ അപേക്ഷ സ്വീകരിച്ച് ധാക്കയി ലെ സ്‌പെഷ്യല്‍ ജസ്റ്റിസ് കോര്‍ട്ട് 4 ലെ ജഡ്ജി എം.ഡി റബീഉള്‍ ആലം കേസ് പിന്‍വലി ക്കുകയായിരുന്നു. തൊഴില്‍ നിയമ ലംഘനം ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ യൂനുസിന്റെ ആറ് മാസത്തെ ജയില്‍ ശിക്ഷ ഓഗസ്റ്റ് ഏഴിന് ലേബര്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
മുഹമ്മദ് യൂനുസിന്റെ പേരില്‍ 100-ലധികം ക്രിമിനല്‍ കേസുകളാണ് ഉണ്ടായിരുന്നത്. പക്ഷേ, കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും ഒരു കേസില്‍ മാത്രമായിരുന്നു. ഹസീന രാജ്യം വിട്ടതിനോട് ബംഗ്ലാദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാ ണെന്നു പ്രതികരിച്ച അദ്ദേഹത്തിനും കൂടിയാണ് അക്ഷരാര്‍ത്ഥത്തില്‍ മോചനം ലഭിച്ചത്. അത്രകണ്ട് ഹസീന സര്‍ക്കാര്‍ അദ്ദേഹത്തെ വേട്ടയാടിയിരുന്നു. ബംഗ്ലാദേശ് സ്ഥാപകനും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബിന്റെ അനുയായി ആയിരുന്ന മുഹമ്മദ് യൂനുസ് പില്‍ക്കാലത്ത് ഹസീനയുമായും നല്ലൊരു ബന്ധം പുലര്‍ത്തിയിരുന്നു. 1997 ഫെബ്രുവരി 2 മുതല്‍ 4 വരെ നടന്ന ഒരു മൈക്രോക്രെഡിറ്റ് ഉച്ചകോടിയുടെ കോ-ചെയര്‍ ആയി യുഎസ് പ്രഥമ വനിത ഹിലരി ക്ലിന്റനൊപ്പം യൂനുസ് ഹസീനയെ നിയമിച്ചു. 137 രാജ്യങ്ങളില്‍ നിന്നുള്ള 50 രാഷ്ട്രത്തലവന്മാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയില്‍ മുഹമ്മദ് യൂനുസിനെയും ഗ്രാമീണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെയും വാതോരാതെ പുകഴ്ത്തിയ അതെ ഹസീന തന്നെയാണ് പാവങ്ങളുടെ രക്തമൂറ്റിക്കുടിക്കുന്നയാള്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കാനുള്ള മോഹത്തോടെയാണ് ഷെയ്ഖ് ഹസീനയുടെ കണ്ണിലെ കരടായി മുഹമ്മദ് യൂനുസ് മാറുന്നത്. രാഷ്ട്രീയ സൗഹാര്‍ദം, ശരിയായ നേതൃത്വം, സദ്ഭരണം എന്നിവയ്ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരി ക്കാനുള്ള പദ്ധതിയുമെല്ലാം ഹസീനയെയും അവാമി ലീഗിനെയും ചൊടിപ്പിച്ചു. ഗ്രാമീണ് ബാങ്ക് സ്ഥാപിച്ചതിനും മൈക്രോക്രെഡിറ്റ്, മൈക്രോഫിനാന്‍സ് എന്നീ ആശയങ്ങള്‍ക്ക് തുടക്കമിട്ടതിനും യൂനുസിന് 2006 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതോടെ 1997 ലെ ചിറ്റഗോംഗ് ഹില്‍ ട്രാക്ട്‌സ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കാത്തിരുന്ന ഹസീനയ്ക്ക് യൂനുസിനെ ഒതുക്കിയെ മതിയാവൂ എന്ന സ്ഥിതിയായി.
ഗ്രാമീണ്‍ ബാങ്കിന്റെ ഒരു സഹോദര സ്ഥാപനത്തിന് 100 മില്യണ്‍ ഡോളര്‍ കൈമാറി യെന്ന് ആരോപിച്ച് 2010 ഡിസംബറിലാണ് യൂനുസിനെതിരെയുള്ള ആദ്യ വിചാരണ നടന്നത്. എന്നാല്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെ ത്തി. മൂന്ന് ക്രിമിനല്‍ കേസുകളില്‍ യൂനുസ് നിയമനടപടികള്‍ക്ക് വിധേയനായി. ഗ്രാമീണ്‍-ഡാനോണ്‍ നിര്‍മ്മിച്ച തൈരില്‍ മായം കലര്‍ത്തിയെന്ന കേസും 2007-ല്‍ രാഷ്ട്രീയക്കാരെ വിമര്‍ശിച്ചതിന് ഒരു ക്രിമിനല്‍ മാനനഷ്ടക്കേസും അദ്ദേഹത്തി നെതിരെ ചുമത്തി. 2011 മാര്‍ച്ച് 3-ന് ആയിരുന്നു അവസാനത്തെ പ്രഹരം. പ്രായാധിക്യം ചൂണ്ടിക്കാട്ടി യൂനുസിനെ ഗ്രാമീണിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയില്‍ നിന്ന് പുറത്താക്കി.
വിരമിക്കല്‍ സംബന്ധിച്ച് രാജ്യത്ത് നിലനിന്ന നിയമങ്ങള്‍ അദ്ദേഹം ലംഘിച്ചുവെന്നായി രുന്നു ആരോപണം. പിരിച്ചുവിടല്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഷെയ്ഖ് ഹസീനയു ടെ ആസൂത്രിത നീക്കമാണെന്നും യൂനുസ് വാദിച്ചു. 2011 മാര്‍ച്ചില്‍, ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാന ത്തിന്റെ നിയമസാധുത ചോദ്യംചെയ്ത് യൂനുസ് ബംഗ്ലാദേശ് ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ തെരുവി ലിറങ്ങി.
അതോടെ യൂനുസ്, സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് ഗ്രാമീണ്‍ ധാക്കയിലെ ആസ്ഥാ നത്തേക്ക് മടങ്ങുകയും തീരുമാനത്തിനെതിരെ ധാക്ക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. എന്നാല്‍, 1999 മുതല്‍ ഗ്രാമീണ്‍ എംഡിയായി യൂനുസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് മുഹമ്മദ് മൊംതാസുദ്ദീന്‍ അഹമ്മദും ജസ്റ്റിസ് ഗോബിന്ദ ചന്ദ്ര ടാഗോറും യൂനുസിനെതിരെ വിധി പ്രസ്താവിച്ചു. പിന്നാലെ അദ്ദേഹത്തെ നീക്കം ചെയ്ത നടപടി കോടതി ശരിവച്ചു. ഒരുതരത്തില്‍ ഹസീനയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ ബാക്കിപത്രമായിരുന്നു ഈ നടപടികളെല്ലാം. ബാങ്കിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതിനായി തുടര്‍ന്നും പല നടപടികളും ഷെയ്ഖ് ഹസീനയുടെ ഭാഗത്ത് നിന്നും ഉണ്ടായി. യൂനുസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഹസീന അന്വേഷണത്തിന് ഉത്തരവിട്ടു. സര്‍ക്കാരില്‍ നിന്ന് അനുമതിയില്ലാതെയാണ് യൂനുസ് തന്റെ വരുമാനം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമായാണ് ആളുകള്‍ ഈ നീക്കത്തെ കണ്ടത്.
വര്‍ഷങ്ങളായി തുടര്‍ന്ന സ്വേച്ഛാധിപത്യ ഭരണത്തില്‍ അസ്വസ്ഥമായ ബംഗ്ലാദേശില്‍ സ്ഥിരത കൊണ്ടുവരുക, ക്രമസമാധാനം പുനഃസ്ഥാപിക്കുക, ജനങ്ങള്‍ക്കും ഭരണകൂ ടത്തിനും ഇടയില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസക്കുറവ് പരിഹരിക്കുക എന്നിവയാണ് എന്നതാണ് ‘പാവപ്പെട്ടവരുടെ ബാങ്കര്‍’ എന്ന മുഹമ്മദ് യൂനുസിന്റെ ആദ്യ വെല്ലുവിളി. അതില്‍ ബംഗ്ലാദേശിലെ പോലീസ്, ജുഡീഷ്യറി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയോടുള്ള അഗാധമായ അവിശ്വാസവും ഉള്‍പ്പെടുന്നുണ്ട്. ഇടക്കാ ല ഗവണ്‍മെന്റ് മുന്നോട്ട് പോകുമ്പോള്‍, ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥ പരിഷ്‌ക്ക രിക്കുന്നത് ഒരു പ്രധാന ദൗത്യമായിരിക്കും അവിടെ യൂനുസിന്റെ സാമ്പത്തിക പശ്ചാത്തലം ഒരു പങ്ക് വഹിക്കുകയും ചെയ്യും. അഴിമതിയെ ചെറുക്കുന്നതിനും രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നതിനും ഈ പരിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണ്.