ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുണ്ടായിരുന്ന ലോറി കണ്ടെത്തിയതായി സൂചന.പുഴയ്ക്കടിത്തട്ടിൽ ലോറി കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തെരച്ചിലിൽ ലോറിയുടെ രണ്ട് ടയറുകളുടെ ഭാഗം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോറി കണ്ടെത്തിയത് നാവികസേന മാർക്ക് ചെയ്ത നാലാം പോയിന്റിൽ നിന്ന് 30 മീറ്റർ അകലെയാണ്.
മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മറ്റൊരു ലോറിയും കാണാതെ പോയിട്ടില്ല. അതിനാൽ കണ്ടെത്തിയത് അർജുന്റെ ലോറിയാണെന്ന് കരുതാമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. അതേസമയം, ഏത് ലോറിയാണെന്ന് പറയാൻ ആയിട്ടി ല്ലെന്ന് ഉടമ മനാഫും വ്യക്തമാക്കി.അർജുൻ ഉൾപ്പടെ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേർക്ക് വേണ്ടിയുളള തെരച്ചിൽ ഗംഗാവലിപ്പുഴയിൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ നടത്തിയ മുങ്ങൽപരിശോധനയിൽ ഈശ്വർ മാൽപെ പുഴയിൽ നിന്നും അക്കേഷ്യ മരത്തിന്റെ തടി പുറത്തെടുത്തിരുന്നു. അർജുൻ ലോറിയിൽ കൊണ്ടുവന്ന മരകഷ്ണങ്ങളാണ് ഇതെന്നാണ് കരുതുന്നത്. മുൻപും പുഴക്കരയിൽ നിന്നും തടികഷ്ണങ്ങൾ കണ്ടെത്തിയിരുന്നു. അത് അർജുൻ ലോറിയിൽ കൊണ്ടുവന്നതാണെന്ന് മനാഫ് സ്ഥിരീകരിച്ചിരുന്നു