Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമാനത്താവളത്തിൽ ഫോൺനഷ്ടപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ ചെന്നൈയിൽ ഉടമസ്ഥന് എത്തിച്ചുനൽകി; ദുബൈ പൊലിസിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം


ദുബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് നഷ്ടമായ മൊബൈൽ ഫോൺ യാത്രക്കാരൻ ചെന്നൈയിൽ തിരികെ എത്തിയതിന് പിന്നാലെ ദുബൈ പൊലീസ് എത്തിച്ചു നൽകി. നഷ്ടമായി എന്ന് കരുതിയ ഫോൺ ദുബൈ പൊലിസിന്റെയും എമിറേറ്റ്സ് എയർലൈൻസിന്റെയും സഹായത്തോടെ വീണ്ടെടുത്തതിന്റെ അനുഭവം തമിഴ്‌നാട്ടിൽ നിന്നുള്ള യൂട്യൂബർ മദൻ ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

കഴിഞ്ഞയാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കിടെ തന്റെ ഫോൺ നഷ്ടപ്പെ ട്ടതായി മദൻ ഗൗരി വെളിപ്പെടുത്തി. പലരെയും പോലെ, ആദ്യം അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് താനും കരുതിയത്. എന്നാൽ, ഈ വിവരം വിമാനത്താവള ജീവനക്കാരെ അറിയിച്ചപ്പോൾ, ഫോണിന്റെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാൻ അവർ യു ട്യൂബറോട് ആവശ്യപ്പെട്ടു. അദ്ദേഹം വിവരങ്ങൾ അവർക്ക് ഇ മെയിൽ ചെയ്തു കൊടുത്തു.

ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ അദ്ദേഹത്തി​ന്റെ ഫോൺ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്ന ഇമെയിൽ ലഭിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തി എന്ന് അദ്ദേഹം ത​ന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ പറയുന്നു. ദുബൈ പൊലിസ്, എമിറേറ്റ്‌സ് എയർലൈൻസുമായി സഹകരിച്ച്, ചെന്നൈയിലേക്കുള്ള അടുത്ത വിമാനത്തിൽ മൊബൈൽ ഫോൺ സൗജന്യമായി തിരികെ എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

തടസ്സമില്ലാത്തതും വേഗതയേറിയതുമായ ഈ നടപടി മദൻ ​ഗൗരി എന്ന യൂട്യൂബറെ മാത്രമല്ല ആകർ ഷിച്ചത്. ആ കഥ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞപ്പോൾ അദ്ദേഹത്തി​ന്റെ ഫോളേവേഴ്സും ദുബൈ പൊലിസിനും എമിറേറ്റ് എയർലൈൻസിനും അഭിനന്ദനവുമായി എത്തി.

സന്ദർശകരുടെ വസ്തുക്കൾ സംരക്ഷിക്കുന്നതിൽ ദുബൈ പൊലിസ് കാണിക്കുന്ന പ്രതിജ്ഞാബദ്ധതയെ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു. ഫോൺ സുരക്ഷിതമായി തിരികെ നൽകുന്നത് ഉറപ്പാക്കുന്നതിൽ എമിറേറ്റ്‌സ് നൽകിയ സഹകരണത്തെയും അവർ പ്രശംസിച്ചു. വിശ്വാസത്തിന്റെയും നടപടികളു ടെയും ആതിഥ്യമര്യാദയുടെയും നഗരമെന്ന നിലയിൽ ദുബൈയുടെ ആഗോള പ്രതിച്ഛായയെ പ്രതിഫ ലിപ്പിക്കുന്നതാണ് ഈ കാര്യക്ഷമതയെന്ന് യുട്യൂബറുടെ സോഷ്യൽമീഡിയാ ഫോളോവേഴ്സ് അഭിപ്രായപ്പെട്ടു.


Read Previous

ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല; ഇതുവരെ കാണാത്ത സമരം കേരളം കാണും’; സുജിത്തിനെ വീട്ടിലെത്തി കണ്ട് വിഡി സതീശന്‍

Read Next

കളിക്കുന്നതിനിടെ ഹൃദയാഘാതം; അമ്മയുടെ മടിയില്‍ കിടന്ന് പത്തു വയസ്സുകാരന്‍ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »