സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.


ജിദ്ദ: സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് നല്‍കിത്തുടങ്ങി. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം. ജൂലൈയില്‍തന്നെ രണ്ടാമത്തെ ഡോസ് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തവക്കല്‍നാ ആപ്പിലാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം പൂര്‍ത്തിയാക്കിയ 50 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. തവക്കല്‍നാ ആപ്പില്‍ സര്‍വീസസില്‍ കോവിഡ് വാക്‌സിന്‍-19 സെലക്ട് ചെയ്യണം. രണ്ടാം ഡോസിന് അര്‍ഹനായ വ്യക്തിയെ സെലക്ട് ചെയ്ത ശേഷം അപ്‌ഡേറ്റ് അപ്പോയിന്റ്‌മെന്റില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് സമീപമുള്ള വാക്‌സിനേഷന്‍ സെന്റര്‍ ക്ലിക്ക് ചെയ്തശേഷം തീയതിയും സമയവും തെര ഞ്ഞെടുക്കാം. അപ്പോയിന്‍മെന്റ് ഉറപ്പിക്കാന്‍ യെസ് അപ്‌ഡേറ്റ് ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്യണം.


Read Previous

കേരള വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ ജൂണ്‍ 30: പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം.

Read Next

ഭീകരതക്കെതിരായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »