കേരള വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ ജൂണ്‍ 30: പി.എസ്.സി. പരീക്ഷ നാളെ മുതൽ; കോവിഡ് ബാധിതർക്കും എഴുതാം.


തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തി വെച്ചിരി ക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലാ യിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവർ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.

വനംവകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതു ഗതാഗത സംവിധാനം കാര്യക്ഷമമല്ലാത്തതിനാൽ അപേക്ഷകർ കുറവുള്ള പരീക്ഷകളാണ് നിശ്ചയി ച്ചിട്ടുള്ളത്. കോവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവർ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം.

കൂടുതൽ വിവരങ്ങൾ 9446445483, 0471 2546246 എന്നീ നമ്പറുകളിൽ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകിയവർക്ക് അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പ കർപ്പും തിരിച്ചറിയൽരേഖയുടെ അസലുമായി ഉദ്യോഗാർഥികൾ പരീക്ഷയ്ക്ക് അരമണിക്കൂർമുമ്പ് ഹാളിലെത്തണം.

പത്താം ക്ലാസ്സ് – പൊതു പരീക്ഷ – 03.07.2021.

03.07.2021-ൽ നടത്തുന്ന പത്താംക്ലാസ്സ് യോഗ്യതാ പൊതു പരീക്ഷയ്ക്ക് തീയതി മാറ്റി നൽകുന്നതി നായി 15.03.2021 വരെ രേഖകൾ സഹിതം അപേക്ഷ നൽകിയിട്ടുള്ള ഉദ്യോഗാർത്ഥികളിൽ അഡ്മി ഷൻ ടിക്കറ്റ് ലഭിയ്ക്കാത്തവർ 30.06.2021 -ന് 9446445483, 0471- 2546246, 0471- 2546260 എന്നീ നമ്പരുകളിൽ 30.06.2021 നകം ബന്ധപ്പെടേണ്ടതാണ്. അതിനുശേഷമുളള പരാതികൾ പരിഗണിയ്ക്കു ന്നതല്ല.

2.ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ലൈസൻസ് പോകും

കോഴിക്കോട്:വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാ രിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാൽമാത്രമേ പരിശോധന യുണ്ടാവൂ. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും.

ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ളതടക്കം ഗതാഗതനിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാൻ ആർ.ടി. ഓഫീസിലേക്ക് ഒരുമാസം എത്ര റിപ്പോർട്ടുകൾ അയച്ചുവെന്നതിന്റെ കണക്ക് പ്രതിമാസ അവലോകനത്തിൽ എസ്.എച്ച്.ഒ.മാർ അവതരിപ്പിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

3 സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ.

സ്വർണ്ണക്കടത്തിൽ സർക്കാർ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സം സ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു പ്രവണതയ്ക്കും സന്ധി ചെയ്യില്ല. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ തിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഗൂഡാലോചന നടത്തുകയാണെന്നും വിജയരാഘവൻ ആരോപി ച്ചു. തെറ്റായ പ്രചരണം നടത്താൻ മാധ്യമ ഗൂഡാ ലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിയ്ക്കു കയാണ് ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവർത്ത നങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവൻ കുറ്റ പ്പെടുത്തി.

4.ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ലൈസൻസ് പോകും

കോഴിക്കോട്:വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാ രിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

ഫോൺവിളികളിൽമാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.

മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുന്നതായി കണ്ടാൽമാത്രമേ പരിശോധന യുണ്ടാവൂ. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും.

ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു.

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ളതടക്കം ഗതാഗതനിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കാൻ ആർ.ടി. ഓഫീസിലേക്ക് ഒരുമാസം എത്ര റിപ്പോർട്ടുകൾ അയച്ചുവെന്നതിന്റെ കണക്ക് പ്രതിമാസ അവലോകനത്തിൽ എസ്.എച്ച്.ഒ.മാർ അവതരിപ്പിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്.

5 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 30/06/21

30/06/2021ല്‍ കാലാവധി തീരുന്ന ഹൈക്കോടതിയിലെ 16 സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെയും 43 സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെയും 51 ഗവ. പ്ലീഡര്‍മാരുടെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂ ണിലിന്‍റെ തിരുവനന്തപുരം ബഞ്ചിലെ രണ്ട് ഗവ. പ്ലീഡര്‍മാരുടെയും നിയമന കാലാവധി 1/07/2021 മുതല്‍ 31/07/2021 വരെ (ഒരുമാസം) ദീര്‍ഘിപ്പിച്ചു നല്‍കി.

ചരക്കു സേവന നികുതി വകുപ്പിലെ 208 ഓഫീസ് അറ്റന്‍ഡ്ന്‍റ് തസ്തികകള്‍ പഞ്ചായത്തിലേക്ക് മാറ്റി വിന്യസിക്കും. അപ്രകാരം ഉണ്ടകുന്ന ഒഴിവുകളും നിലവിലെ 14 ഒഴിവുകളും ഉള്‍പ്പെടെ മൊത്തം 222 ഒഴിവുകള്‍ പിഎസ്സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലേക്ക് പുതിയ 13 തസ്തികള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്‍റിലേക്ക് രണ്ട് ഹെഡ് ഷോഫര്‍മാരുടെ തസ്തിക സൃഷ്ടിക്കും.

6.റേഷന്‍ കടകൾ നാളെ മുതൽ വൈകുന്നേരം ആറരവരെ

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റംവരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര മുതല്‍ ആറരവരെയുമായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ എട്ടരമുതല്‍ ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പ്രവര്‍ത്തനസമയം.

7.കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുമെന്നും. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജ്ജും.

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാ ക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണജോര്‍ജ്ജും അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ വയ നാട്ടിലെ വൈത്തിരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കും.

കൊവിഡ് ഭീഷണയില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല തിരിച്ചുവരവിന് ഒരുങ്ങുമ്പോഴാണ് രണ്ടാം വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്.15 ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്ര യിച്ച് കഴിയുന്നത്. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ഇല്ലാതായതോടെ, ടൂറിസം മേഖല തളര്‍ന്നു. രോഗവ്യാപനം കുറയുന്ന മുറയ്ക്ക് ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കും.

നിലവില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കും വാക്സിനേഷൻ്‍ നല്‍കും. വയനാട് ജില്ലയിലെ ടൂറിസം മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും ഒന്നാം ഡോസ് നല്‍കികഴിഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വൈത്തരി, മേപ്പാടി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കും.

കുമരകം ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച് കഴിഞ്ഞു. അടു ത്ത ഘട്ടമെന്ന നിലയില്‍ കുമരകവും മൂന്നാറും തുറക്കും. ഒരു ജില്ലയില്‍ രണ്ട് ടൂറിസ്റ്റ് കേന്ദ്രമെങ്കിലും കാലതാമസമില്ലാതെ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് തിരിച്ചടിയില്‍ സംസ്ഥാനത്തെ ടൂറി സം മേഖലക്ക് ഇതുവരെ 34000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

8.പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടിച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്.

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വിദ്യാര്‍ത്ഥികള്‍ പേടി ച്ചാണ് പരീക്ഷയ്ക്ക് പോകുന്നത്. പരീക്ഷ നിര്‍ത്തിവെക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരി ച്ചില്ല. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്നും സുധാകരന്‍ ചോദിച്ചു. പരീക്ഷാനട ത്തിപ്പില്‍ ഏകാധിപത്യ തീരുമാനമാണ് സര്‍ക്കാരിന്‍റേതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സ്വര്‍ണ്ണക്കവര്‍ച്ച, ക്വട്ടേഷന്‍ വിഷയങ്ങളിലും സിപിഎമ്മിനെതിരെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതൊക്കെ കണ്ണൂരില്‍ കുറേകാലമായി നടക്കുന്നതാണ്. കൊടിസുനിക്കും കിര്‍മാണി മനോജിനും എതിരെ നടപടി എടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. കണ്ണൂര്‍ ജയിലില്‍ കൊടി സുനിയാണ് ജയില്‍ സൂപ്രണ്ട്. പിണറായിയും കോടിയേരിയും തന്നെയാണ് ഇവരുടെ റോൾ മോഡലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് ഇതില്‍ മുഖ്യമന്ത്രിക്ക് എതിരെ ഉണ്ടായിരുന്നത്. പ്രതികള്‍ എന്തിന് മുഖ്യമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സല്‍ ജനറലിനെ എന്തിന് കാണണമെന്നും സുധാകരന്‍ ചോദിക്കുന്നു.

9.ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി യുടെ ജാമ്യാപേക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി.

ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേ ക്ഷയില്‍ ആദ്യഘട്ട വാദം പൂർത്തിയായി. മയക്കുമരുന്ന് കേസില്‍ ബിനീഷിനെ എന്‍സിബി പ്രതി ചേർക്കാത്ത സാഹചര്യത്തില്‍ ഇഡി ബിനീഷിനെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോ പണങ്ങളാണെന്ന് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചു.

തിരുവനന്തപുരത്തെ ബിനീഷിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ മുഹമ്മദ് അനൂപിന്‍റെ കാർഡ് കണ്ടെത്തിയ സംഭവം ഇഡിയുടെ നാടകമായിരുന്നെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ അടുത്ത തിങ്കളാഴ്ചയും വാദം തുടരും. ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർ ത്തിയായ ശേഷം ഇഡിയുടെ മറുപടി വാദവും നടക്കും.

കേസ് പതിനൊന്നാം തവണയാണ് ഇന്ന് കർണാടക ഹൈകോടതിക്ക് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് 239 ദിവസമായി പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ ഡിലാണ്.

10.കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്.

തിരുവനന്തപുരം:  കിറ്റെക്സില്‍ വ്യവസായ വകുപ്പ് പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നത്. പരാതികൾ പരിശോ ധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. വ്യവ സായ വകുപ്പിന്‍റെ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടി ല്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് രാജീവ് തിരുവനന്തപുരത്ത് പറഞ്ഞു.

11.എൻഡോസൽഫൻ ഇരകളുടെ അവകാശ ദിനം സെക്രട്ടേറിയറ്റ് നടയിൽ ഐക്യ ദാർഢ്യ സംഗമം നടത്തി.

തിരുവനന്തപുരം: എൻഡോസൽഫാൻ ഇരകളായ എല്ലാവർക്കും സുപ്രീം കോടതി വിധി പ്രകാരം നഷ്ടപരിഹാരം നൽകുക, ഇരകളായ രോഗികളുടെ ചികിത്സക്ക്‌ കാസർഗോഡ് മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുക, അവരുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ച് എൻഡോസൽഫാൻ പീഡിത ജനകീയ മുന്നണി ഇന്ന് അവകാശ ദിനം ആചരിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഐക്യ ദാർഢ്യ സമിതി യുടെ ആഭിമുഖ്യത്തിൽ ഐ ക്യദാർഢ്യ സംഗമം നടത്തി.എം ഷാജർഖാൻ, സോണിയ ജോർജ്, സലാഹുദീൻ, സീറ്റദാസൻ, ശ്രീജ നെയ്യാറ്റിൻകര, എ ഷൈജു എന്നിവർ നേതൃത്വം നൽകി.

12.ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ നാളെ മുതല്‍; ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്

തിരുവനന്തപുരം :ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം.

എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം. എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്ലീഫ് മാത്രമായിരിക്കും സൗജന്യം. കൂടുതല്‍ ചെക്ക്ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ആദ്യ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് ഇരട്ടി ടി.ഡി.എസ് ഈടാക്കും. പ്രതിവര്‍ഷം 50,000 രൂപക്ക് മുകളില്‍ ടി.ഡി.എസ് നല്‍കിയിട്ടും റിട്ടോണുകള്‍ സമര്‍പ്പി ക്കാവര്‍ക്കാണ് ഇത് ബാധകമാവുക.

കാനറാ ബാങ്കില്‍ ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ബ്രാഞ്ചുകളുടെ ഐ.എഫ്.എസ്.സി കോഡുകള്‍ മാറ്റും. പുതിയ കോഡുകള്‍ വ്യാഴാഴ്ച മുതല്‍. കോര്‍പറേഷന്‍ ബാങ്ക്്, ആന്ധ്രാ ബാങ്ക് ചെക്ക്ബു ക്കുകളുടെ കാലാവധി അവസാനിച്ചു. ഇടപാടുകാര്‍ ഇനിമുതല്‍ ഉപയോഗിക്കേണ്ടത് യൂണിയന്‍ ബാങ്കിന്റെ ചെക്ക്ബുക്ക്.

13. വീട്ടുകാരെ വിളിക്കാം’ കൂടുതല്‍ ആശുപത്രിയിലേക്ക് വ്യാപിക്കും: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ പദ്ധതിയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദിവസവും 30 ഓളം കോളുകളാണ് എത്തുന്നത്. ആശുപത്രിയിലെ രോഗികള്‍ക്ക് തങ്ങളുടെ സുഖവിവരങ്ങള്‍ ബന്ധുക്കളെ നേരിട്ട് അറിയിക്കാന്‍ സാധിക്കുന്നു. ഇതിലൂടെ രോഗികളുടേയും ബന്ധുക്കളുടേയും ആശങ്ക പരിഹരിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയാണ് പദ്ധതിയുടെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. 7994 77 1002, 7994 77 1008 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താല്‍ വൈകുന്നേരം 3 മുതല്‍ വീട്ടുകാ രെ തിരികെ വിളിക്കുന്നതാണ്. കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ വിളിക്കുന്നതിന് രണ്ട് നഴ്‌സുമാരെ വാര്‍ഡില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ മൊബൈല്‍ ഫോണ്‍ വാര്‍ഡിലെ രോഗികളുടെ അടുത്തെത്തിക്കു ക യും വിളിക്കാന്‍ സഹായിക്കുകയും ചെയ്യും. പാവപ്പെട്ട രോഗികള്‍ക്ക് ഇതേറെ അനുഗ്രഹമാണ്.

ഇതുകൂടാതെ മെഡിക്കല്‍ കോളേജില്‍ കോവിഡ് കണ്‍ട്രോള്‍ ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു ണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററിലെ 0471 2528130, 31, 32, 33 എന്നീ നമ്പരുകളില്‍ രാവിലെ 8 മുതല്‍ രാത്രി 8 മണിവരെ വിളിക്കുന്നവര്‍ക്ക് കോവിഡ് രോഗികളുടെ നിലവിലെ അവസ്ഥയെപ്പറ്റി അറിയാന്‍ സാധിക്കുന്നതാണ്.

14.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. എംഎൽ എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്.10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യ യെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്ത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയ തിന്റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു.

കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്.തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.

15.വികെ ശശികലയ്‌ക്കെതിരെ പോലീസ് കേസ് .

ചെന്നൈ: തമിഴ്നാട് മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ സിവി ഷൺമുഖനെ ഭീഷണി പ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശശികലയുടെ നേതൃത്വത്തിൽ തനിക്ക് എതിരെ വധഭീഷണിയുണ്ടെന്ന മുൻ മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ശശികലയെ കൂടാതെ 500 അടുത്ത അനുയായികൾക്കെതിരെയും ഷൺമുഖൻ പരാതി നൽകിയി ട്ടുണ്ട്. 506 (1), 507, ഐപിസി 109 ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്‍റെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് റോഷനായി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം എഐഎഡിഎംകെയിൽ ഒരിക്കലും ശശികലയ്ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കാണിച്ച് ഷൺമുഖൻ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് തനിക്ക് നിരവധി വധഭീ ഷണി ഫോൺ കോളുകൾ വന്നതെന്നാണ് മുൻമന്ത്രി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. ജൂൺ ഒമ്പതിനാണ് ഷൺമുഖൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രസ്താവനയ്ക്ക് പിന്നാ ലെ മൊബൈൽ ഫോണിൽ അഞ്ഞൂറിലധികം ഭീഷണി കോളുകൾ ലഭിച്ചതായും അതിൽ ഭൂരിഭാഗ വും വധഭീഷണികളാണെന്നും ഷൺമുഖം പരാതിയിൽ പറഞ്ഞിരുന്നു.

16.സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് 2020ന് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ 31നുമിടയിലെ കാലയളവില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ട്, ജനറല്‍ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നിവയ്ക്കും ഈ കാലയളവില്‍ സം പ്രേക്ഷണം ചെയ്ത ടിവി വാര്‍ത്താ റിപ്പോര്‍ട്ട്, ക്യാമറ, വീഡിയോ എഡിറ്റിംഗ്, ന്യൂസ് റീഡിംഗ്, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ട് എന്നിവയ്ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പര്‍ശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളില്‍ അനുകരണീയ മാതൃകകള്‍ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോര്‍ ട്ടുകള്‍ക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ് നല്‍കുന്നത്.

വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്, ജനറല്‍ റിപ്പോര്‍ട്ടിംഗ്, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്ക ണം. വാര്‍ത്താചിത്രത്തിന്റെ 10 x 8 വലിപ്പത്തിലുള്ള നാല് പ്രതികളും ചിത്രം അച്ചടിച്ച പത്രത്തി ന്റെ ഒരു കോപ്പിയും അയയ്ക്കണം.

മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റില്‍ കവി യാത്ത റിപ്പോര്‍ട്ടുകളുടെ മൂന്നു വീതം ഡിവിഡി ഫോര്‍മാറ്റ്/ പെന്‍ഡ്രൈവ് (പെന്‍ഡ്രൈവാണെങ്കില്‍ ഒന്ന്) സമര്‍പ്പിക്കണം. ഒരു വാര്‍ത്ത പലഭാഗങ്ങളായി നല്‍കാതെ സമഗ്രസ്വഭാവത്തോടെ ഒരു വാര്‍ ത്താ റിപ്പോര്‍ട്ടായാണ് സമര്‍പ്പിക്കേണ്ടത്. ടിവി അവാര്‍ഡുകളിലെ മറ്റു വിഭാഗങ്ങളിലും മൂന്നു വീതം ഡിവിഡികള്‍ അല്ലെങ്കില്‍ ഒരു പെന്‍ഡ്രൈവില്‍ അയയ്ക്കണം. എന്‍ട്രിയോടൊപ്പം ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എന്‍ട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ള എന്‍ട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.

എന്‍ട്രികള്‍ 2021 ജൂലൈ 15ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേ ഷന്‍സ് വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസ ത്തില്‍ ലഭിക്കണം. അവാര്‍ഡ് സംബന്ധിച്ച മാര്‍ഗരേഖ www.prd.kerala.gov.in ല്‍ പരിശോധിക്കാം.

17.സ്വദേശാഭിമാനി രാമകൃഷ്ണപിളള’ പുസ്തകപ്രകാശനം മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും

കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിക്കുന്ന മാധ്യമ കൈപ്പുസ്തക പരമ്പരയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണന്റെ ‘സ്വദേശാഭിമാനി രാമകൃഷ്ണപിളള’ എന്ന ശീര്‍ഷകത്തിലുളള കൈപ്പുസ്തകം വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രകാശനം ചെയ്യും.

2021 ജൂലൈ 1 വ്യാഴാഴ്ച രാവിലെ 11.45ന് തിരുവനന്തപുരം പാളയം താജ് വിവാന്റയില്‍ കേരള മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍ ആദ്യപ്രതി ഏറ്റുവാങ്ങും. മലയിന്‍കീഴ് ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു ചടങ്ങിന് അധ്യക്ഷത വഹിക്കും. അക്കാ ദമി സെക്രട്ടറി .ടി.സി.ചന്ദ്രഹാസന്‍ വടുതല സ്വാഗതവും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവ നന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സുരേഷ് വെളളിമംഗലം ആശംസയും പറയും.

 

18.തിരുവഞ്ചൂരിനെതിരായ വധഭീഷണിക്ക് പിന്നില്‍ വധക്കേസ് പ്രതികള്‍ കെ.സുധാകരന്‍

മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ വധഭീഷണിക്ക് പിന്നില്‍ ടിപി വധക്കേസ് പ്രതികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികള്‍ക്ക് തിരുവഞ്ചൂരിനോട് വിരോധമുണ്ട്.അവരായിരിക്കും വധഭീഷണിക്ക് പിന്നിലെന്നു സംശയിക്കുന്നു. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഒളിവിലായിരുന്ന ടിപി വധക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വധഭീഷണിയെക്കുറിച്ച് അടിന്തരമായി അന്വേഷിച്ച് പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും തിരുവ ഞ്ചൂരിന് സുരക്ഷ ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 

19.ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന പരാതി, ഭാര്യയെയും മകനെയും ഒരാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി

ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന പരാതിയുമായി കണ്ണൂർ സ്വദേശി.കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സെന്‍ററില്‍ ഭാര്യയെ തടഞ്ഞുവച്ചതായി കാട്ടി കണ്ണൂര്‍ ഇരട്ടി സ്വദേശി ഗില്‍ബര്‍ട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്ർജിയിൽ ഹൈ ക്കോടതി ഇടപെട്ടു.ഗിൽബർട്ടിന്റെ ഭാര്യയെയും മകനെയും ഒരാഴ്ചയ്ക്കകം കോടതിയിൽ ഹാജ രാക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയും തേഞ്ഞിപ്പാലത്തിനടുത്ത് നീരോല്‍പലത്തെ ടാക്സി ഡ്രൈവറുമായ പിടി ഗില്‍ബര്‍ട്ടാണ് പരാതിക്കാരൻ. തന്‍റെ ഭാര്യയെയും 13 കാരനായ മകനെയും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനായി കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം സഭാ കേന്ദ്രത്തില്‍ തടഞ്ഞുവച്ച തായി കാട്ടിയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ജോലി ചെയ്തിരുന്ന ബേക്കറി യുടെ ഉടമയും മറ്റൊരു ജീവനക്കാരിയും ചേര്‍ന്ന് മതംമാറാന്‍ പണവും മറ്റും വാഗ്ദാനം ചെയ്തെ ന്നും, പ്രദേശത്തെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ളാം കേന്ദ്രത്തിലെത്തിച്ചതെന്നും ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജി പരിഗണിച്ച കോടതി ഇരുവരെയും ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചു. ഇക്ക ഴിഞ്ഞ ഒൻപതാം തീയതിയാണ് തന്‍റെ ഭാര്യയെയും മകനെയെും വീട്ടില്‍ നിന്ന് കാണാതായതെന്ന് ഗില്‍ബര്‍ട്ട് പറയുന്നു. നീരോല്‍പലത്തെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിയിരുന്ന തന്നെ ഈ വിഷയത്തില്‍ പാര്‍ട്ടിയും സഹായിച്ചില്ല.

ഇക്കാര്യം തുറന്നു പറഞ്ഞതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഗില്‍ബര്‍ട്ട് ആരോപിച്ചു. അതേസമയം, ഗില്‍ബര്‍ട്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെയും തര്‍ബി യത്തുല്‍ സെന്‍റര്‍ അധികൃതരെയും വിളിപ്പിച്ചിരുന്നതായി തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു.

ഗില്‍ബര്‍ട്ടും യുവതിയും നിയമപരമായി വിവാഹിതരല്ല. മാത്രമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതപഠനത്തിന് പോകുന്നതെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു. കുട്ടിയെ മജിസ്ട്രേറ്റിന് മുൻ പില്‍ ഹാജരാക്കിയെങ്കിലും അമ്മയ്ക്കൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചുവെന്നും പൊലീസ് പറഞ്ഞു.

 

20.നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4298 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9460 പേര്‍

തിരുവനതപുരം:  കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4298 പേര്‍ ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 938 പേരാണ്. 1399 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9460 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 364, 47, 62
തിരുവനന്തപുരം റൂറല്‍ – 316, 171, 205
കൊല്ലം സിറ്റി – 2058, 44, 26
കൊല്ലം റൂറല്‍ – 757, 29, 75
പത്തനംതിട്ട – 57, 47, 118
ആലപ്പുഴ- 27, 12, 92
കോട്ടയം – 139, 180, 89
ഇടുക്കി – 53, 11, 8
എറണാകുളം സിറ്റി – 84, 29, 2
എറണാകുളം റൂറല്‍ – 100, 33, 126
തൃശൂര്‍ സിറ്റി – 62, 62, 80
തൃശൂര്‍ റൂറല്‍ – 8, 12, 179
പാലക്കാട് – 75, 80, 15
മലപ്പുറം – 37, 30, 4
കോഴിക്കോട് സിറ്റി – 13, 13, 9
കോഴിക്കോട് റൂറല്‍ – 63, 85, 11
വയനാട് – 35, 0, 23
കണ്ണൂര്‍ സിറ്റി – 34, 34, 35
കണ്ണൂര്‍ റൂറല്‍ – 7, 7, 52
കാസര്‍ഗോഡ് – 9, 12, 188

 

21.ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകര്‍ തൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും.

ക്യാമ്പയിനിന്റെ ഭാഗമായി കോമണ്‍ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകര ണങ്ങള്‍ നല്‍കും. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശരഹിത വായ്പ നല്‍കും. ജില്ലകളില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാന്‍ ജില്ലാകളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കും.

ഡിജിറ്റല്‍ പഠനവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി, സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

22.സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 11,808 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,00,881; ആകെ രോഗമുക്തി നേടിയവര്‍ 28,09,587,കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകള്‍ പരിശോധിച്ചു, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 പ്രദേശങ്ങള്‍.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,833 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 689 പേരു ടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1570, തൃശൂര്‍ 1489, തിരുവനന്തപുരം 1359, എറണാ കുളം 1418, പാലക്കാട് 819, കോഴിക്കോട് 1238, കൊല്ലം 1235, ആലപ്പുഴ 823, കാസര്‍ഗോഡ് 700, കണ്ണൂര്‍ 573, കോട്ടയം 543, പത്തനംതിട്ട 445, വയനാട് 362, ഇടുക്കി 259 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, കൊല്ലം, കാസര്‍ഗോഡ് 8 വീതം, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട് 6 വീതം, പത്തനംതിട്ട 5, കോട്ടയം 4, തൃശൂര്‍, വയനാട് 3 വീതം, മലപ്പുറം 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1378, കൊല്ലം 1672, പത്തനംതിട്ട 436, ആലപ്പുഴ 787, കോട്ടയം 578, ഇടുക്കി 285, എറണാകുളം 1329, തൃശൂര്‍ 1176, പാലക്കാട് 1090, മലപ്പുറം 1045, കോഴിക്കോട് 785, വയനാട് 235, കണ്ണൂര്‍ 612, കാസര്‍ഗോഡ് 400 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികി ത്സയിലുള്ളത്. 28,09,587 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,903 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,100 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,803 പേര്‍ ആശുപത്രികളിലും നിരീക്ഷ ണത്തിലാണ്. 2234 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

 

23 കോളേജ് അദ്ധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടി.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ ഓണ്‍ ലൈന്‍ വിദ്യാഭ്യാസ രീതിയില്‍ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്കായുള്ള ശില്പശാല 2021 ജൂലൈ 8 മുതല്‍ 14 വരെ നടത്തും.

മൂഡില്‍ അധിഷ്ഠിതമായ ട്രെയിനേ ഴ്സ് ട്രൈയിനിംഗ് ഹാന്‍സ് ഓണ്‍ വര്‍ക്ക്ഷോപ്പ് എന്ന പേരില്‍ നടത്തുന്ന ഈ പരിപാടിയില്‍ സര്‍വകലാശാലകളിലെയും, കോളേജുകളിലെയും അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം ആയിരം രൂപയണ് ഫീസ്. വിവിധ ലേണിംഗ് മാനേജ്മെന്‍റ് സിസ്റ്റം ടൂളുകളെ ടീച്ചിംഗ് ലേണിംഗ് പ്രക്രിയയില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഈ പരിശീലനം അദ്ധ്യാപക ര്‍ക്ക് പ്രയോജനം ചെയ്യും.

അപേക്ഷിക്കാനുള്ള അവസാന തീയതി 05.07.2021 കൂടുതല്‍  വിവരങ്ങ ള്‍ക്ക് കൗണ്‍സിലിന്‍റെ (www.kshec.kerala. gov.in ) വെബ്സൈറ്റ് സന്ദര്‍ശിക്കുക. ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍.8281942902, 7561018708, 9495027525.

24.ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: കോളേജുകള്‍ക്ക് ഓണ്‍ലൈനായി വെരിഫിക്കേഷനും അപ്രൂവലും നടത്താം

തിരുവനന്തപുരം: കോവിഡ് -19 ലോക്ക്ഡൗണ്‍ കാരണം 2020-21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്‍റെ കോളേജ് തലത്തിലുള്ള വെരിഫിക്കേഷനും അപ്രൂവലും നടത്തുന്നതിന് സാധിക്കാത്ത കോളേജുകള്‍ക്കായി ജൂണ്‍ 30 മുതല്‍ 2021 ജൂലൈ 6 വരെ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ (www.kshec.kerala. gov.in) വെബ്സൈറ്റ് ഓപ്പണ്‍ ചെയ്തിരിക്കുന്നു.

25.കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥി ശരതി(22)നെയാണ് ഹോസ്റ്റലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

26.കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് കോൺഗ്രസിന്റെ യും ബിജെപിയുടേതുമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി

കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് കോൺഗ്രസിന്റെയും ബിജെപിയു ടേതുമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ഇന്ധന വില വർധന പട്ടാപ്പകൽ നടക്കുന്ന തീവെട്ടിക്കൊള്ളയാണ്. കോൺഗ്രസും ബിജെപിയും അനിയൻ ബാവ, ചേട്ടൻ ബാവ പോലെയാണ്. ഇന്ധന വില വർധിച്ചിട്ടും കേരളത്തിൽ വിലക്കയറ്റം അനുഭവപ്പെടാതിരുന്നത് കിറ്റ് വിതരണം ഫലപ്രദമായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിൽ എൽഡിഎഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൂഡ് ഓയിൽ വിലയ്ക്ക് ആനുപാതികമല്ല പെട്രോളിന്റെയും ഡീസലിന്റെയും വില. കഴിഞ്ഞ ആറ് മാസക്കാലം നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർധിച്ചു. കേരളത്തിലെ ജനത്തിന് വിലക്കയറ്റം കുറച്ചേ അനുഭവിക്കേണ്ടി വരുന്നുള്ളൂ. അത് കേരളത്തിലെ ഇടത് സർക്കാർ കിറ്റ് വിതരണം ചെയ്യുന്നത് കൊണ്ടാണ്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കിട്ടുന്നത് ലക്ഷക്കണക്കിന് കോടി രൂപയാണ്. സൈക്കിൾ സവാരി നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധിച്ചത് നല്ല കാര്യം തന്നെയാണ്.

കേന്ദ്രം ഒരു നയത്തിന്റെ ഭാഗമായി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിച്ചിരുന്ന രീതിയിൽ നിന്ന് മാറ്റി, കമ്പോളങ്ങൾക്ക് പെട്രോളിന്റെ വില നിർണയാധികാരം നൽകിയത് കോൺഗ്രസാണ്. ഡീസലിന്റെ വില കൂടി നിശ്ചയിക്കാനുള്ള അധികാരം ബിജെപി സർക്കാരും നൽകി.

കോൺഗ്രസും ബിജെപിയും അനിയൻ ബാവ ചേട്ടൻ ബാവ പോലയാണ്. കുത്തകകൾക്ക് തടിച്ച് കൊഴുക്കാനുള്ള സാമ്പത്തിക നയമാണ് ഇരുകൂട്ടരുടേതും. അത് പെട്രോളിയം നയത്തിൽ തന്നെ വ്യക്തമാണ്. സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 25 ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിഷേധം നടക്കുന്നത്.

 

27കെ.എസ്.ആർ.ടി.സിയിൽ സ്പാർക്ക് നടപ്പിലാക്കുന്നു.

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവ രങ്ങളും ഇനി മുതൽ ജി-സ്പാർക്ക് വഴി ഓൺലൈൻ ആയി ലഭ്യമാക്കും. കെ.എസ്.ആർ. ടി.സിയി ലെ 27000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങൾ മുഴുവൻ കുറഞ്ഞ സമയ ത്തിനുള്ളിൽ ഉൾക്കൊള്ളിച്ച് ജി-സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ശമ്പളം നൽകുക എന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ലഭ്യമായ പരിമിതമായ മാനവ വിഭവശേഷി മാത്രം ഉപയോഗപ്പെടുത്തിയാണ് ഇത് സാദ്ധ്യമാക്കിയത്.

സർക്കാർ ജീവനക്കാർക്ക് ലഭ്യമാകുന്നതു പോലെ ഇനി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും അവ രുടെ ലീവ്, ശമ്പളം, പി.ഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരൽതുമ്പിൽ ലഭ്യമാകും. ജീവനക്കാരെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഗുണമാണ് ലഭിക്കുന്നത്. ഓരോ ജീവനക്കാരനും സ്വന്തമായ യൂസർ ഐഡി ഉപയോഗിച്ച് പി.എഫ് സബ്സ്ക്രിപ്ഷൻ വിവരങ്ങൾ, ശമ്പളബിൽ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും. കെ.എസ്.ആർ.ടി.സി യെ സംബന്ധിച്ചിടത്തോ ളം ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും മാനേജ്മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തിൽ ലഭ്യമാകും.

ഇതിനായി സോഫ്റ്റ് വെയർ തയ്യാറാക്കി പ്രവർത്തനസജ്ജമാക്കിയത് നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ, സ്പാർക്ക് എന്നിവരുടെ ശ്രമഫലമായാണ്‌. ജി സ്പാർക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവുമാണ് കെ എസ്ആർടിസി. കഴിഞ്ഞ ആറ് മാസമായി എൻഐസിയുടേയും , കെഎസ്ആർടിസിയുടേയും ജീവനക്കാർ പരീക്ഷണാർത്ഥം ഏപ്രിൽ മാസം മുതൽ നടത്തി വരുകയാണ്.

ജൂൺ മാസം മുതൽ പൂർണ്ണമായി സ്പാർക്കിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനമാണ് ജൂലൈ 2 ന് നടക്കുന്നത്.കെ.എസ്. ആർ. ടി.സിയിലെ എല്ലാ പ്രവർത്തനങ്ങളും കമ്പ്യൂട്ടർവത്കരിക്കുക എന്ന ലക്ഷ്യവുമായി കഴിഞ്ഞ വർഷം ആരംഭിച്ച സമ്പൂർണ കമ്പ്യൂട്ടറൈസേഷൻ്റെ ആദ്യ കാൽ വെയ്പ്പാണിത്.

കെ.എസ്.ആർ.ടി.സിയിൽ ജി-സ്പാർക്ക് നടപ്പിലാക്കുന്നതിൻ്റെ ഉദ്ഘാടനം ജൂലൈ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ഗതാഗത വകുപ്പ് മന്ത്രി അൻ്റണി രാജു നിർവ്വഹിക്കും. കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ്‌ ഡയറക്ടർ ബിജു പ്രഭാകർ ഐ.എ.എസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

28.ശ്രീ ചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റ കേന്ദ്രമാക്കും: ആന്റണി രാജു.

ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ കോളേജായ ശ്രീ ചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേ ജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിസ്ഥാന അക്കാഡ മിക് സൗകര്യം ഒരുക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഒന്‍പതു കോടി രൂപ വകയിരുത്തിയി ട്ടുണ്ട്.

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴില്‍ സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ സ്ഥാപിക്കുന്ന തിന് 90 ലക്ഷം രൂപയുടെ ഭരണാനുമതി ഇതിനോടകം നല്കി. രാജ്യാന്തര നിലവാരത്തിലുള്ള സൗക ര്യങ്ങള്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ശ്രീ ചിത്ര തിരു നാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടപ്പിലാക്കുമെന്ന് ആന്റണി രാജു അറിയിച്ചു.

29.സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെ യ്യൽ  പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.

അതേസമയം രാമനാട്ടുകര സ്വർണകവർച്ച ആസൂത്രണ കേസിൽ മുഖ്യപ്രതി സുഫിയാനെ 14 ദിവസ ത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യാണ് സുഫിയാനെ റിമാൻഡ് ചെയ്തത്.

അര്‍ജുന്‍ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ സംശയം.

താമരശേരി സ്വദേശി മൊയ്തീന്‍ യുഎഇയില്‍ നിന്ന് കടത്താന്‍ പദ്ധതിയിട്ട സ്വര്‍ണ്ണത്തിന് സംരക്ഷ ണം നല്‍കാനും ഇത് തട്ടിയെടുക്കാന്‍ വരുന്ന അര്‍ജ്ജുന്‍ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാ നും ക്വട്ടേഷനെടുത്തത് സൂഫിയാന്‍റെ നേതൃത്വത്തിലുളള സംഘമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ചെര്‍പുളശേരിയില്‍ നിന്നുളള ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയും ക്വട്ടേഷന്‍ നടപ്പാ ക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും സൂഫിയാനാണെന്ന് പൊലീസ് പിടിയിലായവര്‍ മൊഴി നല്‍കിയിരുന്നു.

രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേര്‍ മരിച്ചതറിഞ്ഞ് സൂഫി യാന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നതായും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് ഇയാള്‍ ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. നേര ത്തെ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് നടത്തി രണ്ടുവട്ടം പിടിയിലായ സൂഫിയാന്‍ കൊഫെപോ സെ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്.

സൂഫിയാൻ സഞ്ചരിച്ച വാഹവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഫിജാസിനെ യും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഇനിയും പിടിയിലാവാ നുണ്ടെന്ന് എസ്പി പറഞ്ഞു.

30.രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലയക്ക്‌

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ഉത്തേജന പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. അന്‍പതിനായിരം കോടി രൂപ ആരോഗ്യ മേഖലക്കും ഒന്നര ലക്ഷം കോടി രൂപ ചെറുകിട ഇടത്തരം വ്യാപാര സംരഭങ്ങള്‍ക്കും അനുവദിച്ച പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

രണ്ട് ദിവസം മുമ്പാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. 1.22 ലക്ഷം കോടിയുടെ കയറ്റുമതി ഇന്‍ഷുറന്‍സ് പദ്ധതിക്കും അനുമതി നല്‍കി. 3.03 ലക്ഷം കോടിയുടെ പവര്‍ ഡിസ്‌കോം പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.


Read Previous

ഷോര്‍ട്ട് ഫിലിം “കാംമ്പ് വലിയ സന്ദേശത്തിന്‍റെ ചെറുഫിലിം.

Read Next

സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ടാമത്തെ ഡോസ് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ അവസരം എങ്ങനെ ബുക്ക്‌ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular