ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പള്ളിയിൽ അടക്കമെല്ലാം കഴിഞ്ഞു എല്ലാവരും പല വഴിക്കു പോയി ചിലർ മരണവീട്ടിൽ പട്ടിണി കഞ്ഞി കുടിക്കുന്ന തിരക്കിൽ മരണപ്പെട്ടവളുടെ അമ്മയും സഹോദരങ്ങളും ഒരു മുറിയിൽ തളർന്നു കിടക്കുന്നു..കാണാതിരുന്നു കണ്ട
ചില ബന്ധുക്കൾ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അവളുടെ പപ്പാ ആരോടോ സങ്കടം പറഞ്ഞു തേങ്ങി കരയുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിക്കുന്നവരിൽ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു കൊച്ചിന്റെ ഭർത്താവ് എവിടെ പള്ളിയിൽ കണ്ടതാ പിന്നെ ആളിനെ കണ്ടില്ലല്ലോ. ആളു ഇവിടെ ഉണ്ട് ആ കൊച്ചു സുഖമില്ലാതെ കിടന്ന മുറിയിൽ ഇരിപ്പുണ്ട്.
കഷ്ടം തന്നെ ആ കൊച്ചൻ ഇതെങ്ങനെ സഹിക്കും അവർ ചെറുപ്പം അല്ലെ ജീവിതം ഇനി എത്ര ഉണ്ടായിരുന്നത. ഓരോരോ വിധി അല്ലാതെ എന്ത് പറയാനാ. അവൾ സുഖമില്ലാതെ കിടന്ന മുറിയിൽ അവൾ കിടന്ന കട്ടിലിൽ അയാൾ ഇരിപ്പുണ്ടായിരുന്നു.. ആരൊക്കെയോ വന്നു വിളിക്കുന്നുണ്ട് അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരു ന്നില്ല..
അവളുടെ നെറ്റിയിൽ അവസാനമായി ചുംബിച്ചപ്പോൾ അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. ആ വിറയൽ അപ്പോളും വിട്ടുമറിയിരുന്നില്ല. ആരോ പറഞ്ഞത് പോലെന്നവണ്ണം അയാൾ പെട്ടന്ന് എഴുന്നേറ്റു ഭിത്തിയോട് ചേർന്നുള്ള അലമാര തുറന്നു അതിൽ അവരുടെ വിവാഹ ആൽബം ഇരിപ്പുണ്ടായിരുന്നു അതയാൾ കൈയിൽ എടുത്തു നോക്കി. സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന അയാളുടെ ഭാര്യ തൊട്ട രികിൽ യാതൊരു സന്തോഷവും മുഖത്ത് കാണിക്കാതെ നിക്കുന്ന അയാൾ. ഒത്തിരി നേരമൊന്നും അതു നോക്കി നിൽക്കാൻ അയാൾക്കു കഴിഞ്ഞില്ല.
ആൽബം തിരിച്ചു വയ്ക്കിന്നതിനിടയിൽ ഒരു ഡയറി അയാളുടെ ശ്രദ്ധയിൽ പെട്ടു..
അതയാൾ എടുത്തു ഓരോ പേജുകൾ മറിച്ചു വായിക്കാൻ തുടങ്ങി. ഓരോ പേജുകൾ വായിക്കുബോളും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.
മെയ് 10
ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമായിരുന്നു.എന്നത്തേയും പോലെ ഇന്നും ഞാൻ തനിച്ചാണ്..ഇപ്പോൾ സമയം രാത്രി 11.40 ഇതുവരെയും എന്റെ ഭർത്താവ് എന്നെ ഒന്ന് ചേർത്ത് നിർത്തി എനിക്കു ആശംസകൾ പറഞ്ഞില്ല. എല്ലാ വർഷത്തെയും പോലെ ഈ വാർഷികവും കടന്നു പോയി.
ഒടുവിൽ അയാൾ വായിച്ചത് മരിക്കുന്നതിന് തലേ ദിവസം അവൾ എഴുതിയ കുറിപ്പ് ആയിരുന്നു അതിങ്ങനെ ആയിരുന്നു.
ജീവിച്ചിരുന്നപ്പോൾ ഞാൻ ഒത്തിരി കൊതിച്ച ചുംബനം മരിച്ചു മരവിച്ച എന്റെ ശരീരത്തിൽ നൽകരുത്.
വിനുവേട്ടന്റെ റോസ്..