ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
.

റിയാദ്: റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ ‘തറവാട്’ കാര്യ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ എക്സിറ്റ് 18ലുള്ള കളിവീട് ഇസ്ത്രഹായിൽ നടന്നു
നോമ്പുതുറക്കു ആവശ്യമായ എല്ലാ വിഭവങ്ങളും അംഗങ്ങൾ അവരവരുടെ
വീടുകളിൽനിന്നും ഉണ്ടാക്കികൊണ്ടുവരുകയായിരുന്നു. കാരണവർ ബിനു മാവേലിക്കര അംഗങ്ങൾക്ക് റമദാൻ ആശംസകൾ നേർന്നു, കാര്യദർശി ത്യാഗരാജൻ കരുനാഗപ്പള്ളി റമദാൻ; മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. മുഹമ്മദ് റഷീദ് മലപ്പുറം, ഷാജഹാൻ കൊല്ലം, നന്ദു കൊട്ടാരത്തു, ബാബു പൊറ്റക്കാട് തുടങ്ങിയവർ ആശംസ അറിയിച്ചു.
അഭിനന്ദ ബാബു, പ്രമോദ് ചിറ്റാർ, രാജേഷ് കോഴിക്കോട് തുടങ്ങിയവർ റമദാൻ ഗാനങ്ങളോടെ ഭക്തി സാന്ദ്രമാക്കി.പൊതുയോഗത്തിനുശേഷം അത്താഴവിരുന്നോടു കൂടിയാണ് അംഗങ്ങൾ പിരിഞ്ഞത്…
