
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീ നിംഗ് സ്റ്റാഫിൻ്റെ ഇൻ്റർവ്യൂ താൽക്കാലികമായി നിർത്തിവച്ചു. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിയതിനാൽ കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇൻ്റർവ്യൂ നിർത്തിവച്ചത്.
ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തുന്നത് ശ്രദ്ധയിൽ പെട്ട അധികൃതർ ഇൻ്റർവ്യൂ നിർത്തിവയ്ക്കുകയായിരുന്നു. ഏതാനും ഉദ്യോഗാർത്ഥികളുടെ അപേക്ഷ സ്വീകരിച്ചിരുന്നുവെങ്കി ലും തിരക്കു കൂടിയതിനാൽ ഇൻ്റർവ്യൂ നടത്തിയില്ല. കഴിഞ്ഞ തവണ നടത്തിയ ഇൻ്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇൻ്റർ വ്യൂ നടത്താൻ തീരുമാനിച്ചിരുന്നത്.
പുതുതായി 110 ഐ സി യു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്. മാറ്റി വച്ച ഇൻ്റർവ്യൂ തീയതി പിന്നീട് അറിയിക്കും.