ഇന്ന് മിക്ക വീടുകളിലും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കുകയാണ് ഇപ്പോള്‍ ചപ്പാത്തി. കാർബോഹൈട്രേറ്റ് തീരെ കുറവും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഗോതമ്പു കൊണ്ടാണ് ചപ്പാത്തി ഉണ്ടാക്കുന്നതിനാൽ വളരെ ആരോഗ്യപ്രദവുമാണ്. എന്നാൽ ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുക, ഓരോന്നായി പരത്തുക, ചുട്ടെടുക്കുക യൊക്കെ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ ഓരേ സമയം നാല് ചപ്പാത്തി ചുട്ടെടുത്താലോ! അതെ, വീട്ടമ്മയുടെ ഈ സിമ്പിൾ ടിപ് ഇപ്പോൾ സോഷ്യൽമീഡിയയിൽ കൗതുകമാവുകയാണ്. മാവ് ഒന്നിച്ചു കുറച്ച് വലിയൊരു കഷണമാക്കി നീളത്തില്‍ പരത്തും. ശേഷം ഒരു പാത്രം ഉപയോഗിച്ച് നാല് ചപ്പാത്തി വൃത്താകൃതിയില്‍ കീറിയെടുക്കും. ശേഷം നാലെണ്ണവും ഒരുമിച്ച് ചപ്പാത്തി കല്ലില്‍ വെച്ച് ചുട്ടെടുക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. രസകരമായ നിരവധി കമന്‍റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘ഒരു ചപ്പാത്തി കൃത്യമായി ഉണ്ടാന്‍ സാധ്യക്കാറില്ല അപ്പോഴാണ് നാല് എണ്ണം ഒരുമിച്ച്, അത്ഭുതം’ എന്നായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ വീട്ടമ്മയെ അഭിനന്ദിച്ചും ആളുകള്‍ രംഗത്തെത്തി. പരീക്ഷിക്കാവുന്ന ടിപ് ആണെന്നും നന്ദിയുണ്ടെന്നും മറ്റാെരാള്‍ കമന്‍റ് ചെയ്തു.