
റിയാദ് : റിയാദിലുള്ള തൃശ്ശൂര്‍ ജില്ല പ്രവാസികളുടെ കൂട്ടായ്മ ക്രിസ്മമസ് പുതു വത്സരാഘോഷം സംഘടിപ്പിക്കുന്നു ,ജനുവരി 13ന് റിയാദിലെ അല്‍ മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡി റ്റോറിയത്തില്‍ അരങ്ങേറുന്ന ആഘോഷത്തില്‍ സിനിമാ പിന്നണി ഗായകരായ ശ്യാം ലാല്‍ ,ഹര്‍ഷാ ചന്ദ്രന്‍ ഫ്ലോവേര്സ് കോമഡി ഫയിം ആശ ഷിജു എന്നിവര്‍ പങ്കെടുക്കുന്നു



വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ ആരംഭിക്കുന്ന പരിപാടിക്ക് കൊഴുപ്പേകാന്‍ കൂട്ടായ്മ പ്രവര്‍ത്തകരുടെ വിവിധ പരിപാടികള്‍ , നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും, പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
