Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂർ ജില്ല സൗഹൃദവേദി കുടുംബസംഗമം: അംഗത്വ ക്യാമ്പയിനും, പുതുവർഷ കലണ്ടർ പ്രകാശനവും


റിയാദ്: ഒന്നര പതിറ്റാണ്ടായി സൗദിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ കുടുംബസംഗമവും അംഗത്വ ക്യാമ്പയിനും 2025 ലെ കലണ്ടർ പ്രകാശനവും വൈവിദ്ധ്യമാർന്ന പരിപാടികളോടെ മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ചു ആഘോഷിച്ചു .തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡന്റ് സി വി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജീവകാരുണ്ണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.

തൃശൂർ ജില്ലാ സൗഹൃദവേദി കുടുംബസംഗമം ജീവകാരുണ്ണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്യുന്നു.

മാധ്യമ പ്രവർത്തകനും സൗഹൃദവേദി അംഗവുമായ ജയൻ കൊടുങ്ങല്ലൂർ, ട്രഷറർ ഷാഹിദ് അറക്കൽ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സമാനതാകളില്ലാത്ത ജീവകാരു ണ്ണ്യ പ്രവർത്തനങ്ങൾ ആണ് കഴിഞ്ഞ കാലങ്ങളിൽ സൗഹൃദവേദി നടത്തിയതെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അംഗങ്ങൾക്ക് നൽകിവരുന്ന പെൻഷൻ പദ്ധതി മറ്റുള്ള സംഘടനകൾക്കും മാതൃക ആക്കാവുന്നതാണെന്നും ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചവർ പറഞ്ഞു.

ജനറൽ സെക്രട്ടറി ഷെറിൻ മുരളി സ്വാഗതവും പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ യോഗത്തിന് നന്ദിയും പറഞ്ഞു. 2025 ലേ കലണ്ടറിന്റെ പ്രകാശനം ആഫിയ കോൺട്രാക്റ്റിംഗ് കമ്പനി ജനറൽ മാനേജർ മുഹമ്മദ്‌ സയിദ് തളിക്കുളം നിർവഹിച്ചു.

പുതുവര്‍ഷ കലണ്ടറിന്റെ പ്രകാശനം ആഫിയ കോൺട്രാക്റ്റിംഗ് കമ്പനി ജനറൽ മാനേജർ മുഹമ്മദ്‌ സയിദ് തളിക്കുളം നിര്‍വഹിച്ചു

സൗഹൃദവേദി കുടുംബഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തൃശൂരിന്റെ ഹൃദയഭാഗത്തുo തളികുളത്തുo പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സൗഹൃദവേദി സഹകരണസംഘത്തിന്റെ പ്രവർത്തനം വളരെ മികച്ച രീതിയിൽ നടക്കുന്നതായും ഭാരവാഹികൾ അംഗങ്ങളോട് പറഞ്ഞു.ജിദ്ധയിലും ദമ്മാമിലും അൽ കർജിലും ജുബൈയിലിലും ശക്തമായ കമ്മിറ്റികൾ ക്കു കീഴിൽ തൃശൂർ ജില്ല സൗഹൃദവേദിയുടെ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

സംഗമാത്തോടനുബന്ധിച്ചു റിയാദിലെ അറിയപ്പെടുന്ന ഗായകരായ ഷമീർ വളാഞ്ചേരി, ദിവ്യ പ്രശാന്ത്,
വിനോദ് വെണ്മണി,സജ്ജാദ് പള്ളം,കീർത്തി രാജൻ, മുനീർ മക്കാനി ,വഹാബ് വെള്ളങ്ങല്ലൂർ, അബ്‌ദു കാലികറ്റ്, അക്ഷയ് സുധീർ, അഞ്ജലിസുധീർ, നിവേദ്, സാനന്ദ്, എന്നിവരുടെ ഗാനങ്ങളും
റഫ സൈനബ്, ദേവാഗി രാജീവ്‌ എന്നിവരുടെ നൃത്തങ്ങളും റോൺ ജോണിന്റെ വയലിനിൽ തീർത്ത സംഗീതവും, കാണികൾക്ക് നവ്യാനുഭവം ആയിരുന്നു.

ശങ്കര വാര്യർ,ശരത് ജോഷി,മാള മുഹയുദ്ധീൻ ഹാജി,ബാബു പൊറ്റേക്കാട്, അരുണൻ, സുരേഷ് തിരുവിൽവാമല, ജമാൽ അറക്കൽ, റഷീദ് ചിലങ്ക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Read Previous

മിഅ’ റിയാദ് കലണ്ടർ പ്രകാശനം നടത്തി.

Read Next

റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബാൾ ടൂർണമെന്റിന് വർണ്ണ ശബളമായ തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »