പൂർണ ആരോഗ്യവാൻ’; ക്യാൻസർ അഭ്യൂഹങ്ങൾ തള്ളി മമ്മൂട്ടിയുടെ പി.ആർ ടീം


കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ തള്ളി മമ്മൂട്ടിയുടെ പി.ആര്‍ ടീം. മമ്മൂട്ടി പൂര്‍ണമായും സുഖമായിരിക്കുന്നുവെന്നും എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാന രഹിതമാണെന്നും പി.ആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു.

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തില്‍ നിന്ന് പിന്മാറിയതായും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

അതേസമയം ഈ ഊഹാപോഹങ്ങള്‍ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാന്‍ മാസം കാരണമാണ് അദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്ന് ഇടവേള എടുത്തതെന്നും പി.ആര്‍ ടീം വ്യക്തമാക്കി.


Read Previous

കാൽപാദങ്ങൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകാം, അസ്ഥികൾ ഒടിയാം, കാഴ്ചശക്തിയും കുറയാം’; സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെ ജീവിതം കഠിനമാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »