Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി വനിതകള്‍ നേതൃത്വം നല്‍കുന്ന ടൂര്‍ണമെന്റ്; ചെങ്കടല്‍ തീരത്ത് കാദറലി സെവന്‍സിന് ആവേശോജ്വല തുടക്കം; ആദ്യ മത്സരം കൈപിടിയില്‍ ഒതുക്കി അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം


ജിദ്ദ: പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ കാദറലി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ മെന്റിന്റെ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് സൗദിയിലെ ജിദ്ദയില്‍ കാദറലി സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കംകുറിച്ചു. പെരിന്തല്‍മണ്ണ കാദറാലി സ്‌പോര്‍ട്‌സ് ക്ലബ്ബും പെരിന്തല്‍മണ്ണ എന്‍ആര്‍ഐ ഫോറവും (പെന്റിഫ്) സംയുക്തമായി വനിതകളുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ജിദ്ദ ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലെ ബ്‌ളാസ്റ്റേഴ്സ് സ്റ്റേഡിയത്തില്‍ നൂറുകണക്കിനു ഫുട്ബാള്‍ പ്രേമികളുടെ സാന്നിധ്യത്തിലാണ് പ്രഥമ ടൂര്‍ണമെന്റിന് തുടക്കംകുറിച്ചത്. ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം എഫ്സി ഗെസ്റ്റോ യെല്ലോ ആര്‍മി എഫ്സിയെ തോല്‍പ്പിച്ചു.

ടൗണ്‍ ടീം താരം റിന്‍ഷാദ് ആദ്യ പകുതിയില്‍ നേടിയ തകര്‍പ്പന്‍ ലീഡോടെ തുടങ്ങിയ മത്സരത്തില്‍ ഇരു ടീമുകളും കളം നിറഞ്ഞുകളിച്ചു. വാശിയേറിയ രണ്ടാം പകുതിയില്‍ ഷുഹൈബ് സാലിഹിന്റെ നേരിട്ടുള്ള ലോങ്ങ് റേഞ്ച് ഷോട്ടിലൂടെയാണ് ടൗണ്‍ ടീം എഫ്‌സിയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഷുഹൈബ് സാലിഹിന് മുന്‍ മോഹന്‍ബഗാന്‍ താരം വാഹിദ് സാലിഹ് ട്രോഫി സമ്മാനിച്ചു.

രണ്ടാം മത്സരത്തില്‍ മൈക്രോബിറ്റ് ഐടി സോക്കര്‍ സെവന്‍സ് എഫ്സി ഇത്തിഹാദ് എഫ്‌സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച അവസരം മുതലെടിത്ത് യൂനസ് അലിയാണ് നിര്‍ണായക ഗോള്‍ നേടിയത്. കളിയിലെ താരമായ ഐടി സോക്കറിന്റെ പ്രിന്‍സ് ദാമോദരന് ഹിബ ഏഷ്യ മാര്‍ക്കറ്റിങ് മാനേജര്‍ ഷാജുവും സൗദി സിവില്‍ ഡിഫന്‍സ് ഫയര്‍ സര്‍വീസ് സെക്ഷന്‍ മാനേജര്‍ സല്‍മാന്‍ അല്‍ അംറിയും ചേര്‍ന്ന് ട്രോഫി നല്‍കി.

ആവേശകരമായ മൂന്നാം മത്സരത്തില്‍ യാമ്പുവില്‍ നിന്നുള്ള എച്ച്എംആര്‍ എവര്‍ഗ്രീന്‍ എഫ്‌സി തിലകം തിരൂര്‍ക്കാടിനെ തോല്‍പ്പിച്ചു. മുഹമ്മദ് സഹീര്‍ നേടിയ പെനാല്‍റ്റി ഗോളിലൂടെ എവര്‍ഗ്രീന്‍ എഫ്‌സി വിജയിച്ചത്. ജിദ്ദ, റിയാദ്, ദമാം പ്രദേശങ്ങളിലെ കളിക്കാരെ കൂടാതെ നാട്ടില്‍ നിന്നും അഖിലേന്ത്യ താരങ്ങളായ തിരൂര്‍ക്കാട് സ്വദേശി കളെ ഉള്‍പ്പെടുത്തിയായിരുന്നു തിലകം തിരൂര്‍ക്കാട് പൊരുതാനിറങ്ങിയത്. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട എച്ച്എംആര്‍ എഫ്സിയുടെ മുഹമ്മദ് ഇജാസിനുള്ള ട്രോഫി ഹിറ ഗോള്‍ഡ് എംഡി ഷിഹാം സമ്മാനിച്ചു.

എന്‍ കംഫര്‍ട്ട് പെരിന്തല്‍മണ്ണ കെഎംസിസി എഫ്സിയും സ്‌പ്രൊ സിനജ് യൂണിവേഴ്‌സല്‍ എഫ്‌സിയും തമ്മില്‍ നടന്ന മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. മുന്‍ മോഹന്‍ബഗാന്‍ താരം വാഹിദ് സാലിഹിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ എന്‍ കംഫര്‍ട്ട് എഫ്സി കളിയിലുടനീളം ആധിപത്യം പുലര്‍ത്തി. സുധീഷ് നേടിയ ഗോളിലൂടെ എന്‍ കംഫര്‍ട്ട് എഫ്സി വിജയികളായി. മുഹമ്മദ് നൗഫാന്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. പെന്റിഫ് വനിതാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ഇന്ദു, എന്‍ജിനിയര്‍ ജുനൈദ, നജ്മു ഹാരിസ്, ഷമീം ടീച്ചര്‍, കുബ്‌റ ലത്തീഫ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി നല്‍കി.


Read Previous

ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഒരുക്കുന്ന യാമ്പു ഫളവര്‍ ഫെസ്റ്റ് മാര്‍ച്ച് ഒമ്പതു വരെ നീണ്ടുനില്‍ക്കും, മലയാളികളടക്കം പതിനായിരങ്ങളാണ് മനം കുളിര്‍പ്പിക്കുന്ന നയനമനോഹര കാഴ്ചകള്‍ കാണാനെത്തുന്നത്; 11.50 റിയാലിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും

Read Next

“എന്താവശ്യത്തിനും എന്നെ വിളിക്കാം”; അജിയുടെ കുടുംബത്തെ ചേർത്തുനിർത്തി, രാഹുൽഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »