ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഒരുക്കുന്ന യാമ്പു ഫളവര്‍ ഫെസ്റ്റ് മാര്‍ച്ച് ഒമ്പതു വരെ നീണ്ടുനില്‍ക്കും, മലയാളികളടക്കം പതിനായിരങ്ങളാണ് മനം കുളിര്‍പ്പിക്കുന്ന നയനമനോഹര കാഴ്ചകള്‍ കാണാനെത്തുന്നത്; 11.50 റിയാലിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും


യാമ്പു: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി എന്ന റെക്കോഡ് സ്വന്തമാ ക്കാറുള്ള യാമ്പു ഫളവര്‍ ഫെസ്റ്റിന് തുടക്കം. 14ാമത് യാമ്പു പുഷ്‌പോല്‍സവം 24 ദിവസം നീണ്ടുനില്‍ക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവാസി മലയാളിക ളടക്കം പതിനായിരങ്ങളാണ് എല്ലാ വര്‍ഷവും മരുഭൂമികളുടെ നാട്ടിലെ മനംകുളിര്‍ പ്പിക്കുന്ന നയനമനോഹര കാഴ്ചകള്‍ കാണാനെത്താറുള്ളത്. പ്രവാസി സംഘടനകള്‍ മലയാളികളടക്കമുള്ള കുടുംബങ്ങള്‍ക്കായി യാമ്പു ടൂര്‍ സംഘടിപ്പിക്കാറുണ്ട്.

ദിവസവും രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 12.30 വരെയുമാണ് പ്രവേശനം. മാര്‍ച്ച് ഒമ്പതു വരെയാണ് പുഷ്പ മേള. യാമ്പു വ്യാവസായിക നഗരത്തിലെ ജിദ്ദ ഹൈവേയോടു ചേര്‍ന്നുള്ള അല്‍ മുനാസബാത്ത് ഇവന്റ്സ് പാര്‍ക്കിലാണ് സൗദി അറേബ്യയിലെ എറ്റവും വലിയ പുഷ്പമേള നടക്കുന്നത്.

പുഷ്പമേളയോടനുബന്ധിച്ച് ആകര്‍ഷകമായ നിരവധി കലാ, സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രാദേശിക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകള്‍, പലതരം വിഭവങ്ങളുടെ ശേഖരങ്ങളുമായി ഫുഡ് കോര്‍ട്ടുകള്‍ എന്നിവ ഇത്തവണയുമുണ്ട്. കുട്ടികള്‍ക്കുള്ള വിവിധ പഠന ശില്‍പശാല കളുമുണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന കരിമരുന്ന് പ്രകടനങ്ങളും മറ്റ് വിനോദങ്ങളും ഇത്തവണത്തെ ഒരുക്കിയിട്ടുണ്ട്.

പുഷ്പോത്സവ നഗരിയില്‍ വര്‍ണ കാഴ്ചയൊരുക്കാന്‍ ഇത്തവണയും വൈദ്യുത ദീപാലങ്കാരങ്ങളുണ്ട്. വിശ്രമകേന്ദ്രങ്ങള്‍, നമസ്‌കാര സ്ഥലം, വിശാലമായ വാഹന പാര്‍ക്കിങ് എന്നിവയും പതിവുപോലെ നഗരിയില്‍ ക്രമീകരിച്ചിരിക്കുന്നു. സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉദ്യാനം നടന്നുകാണാം.

പുഷ്‌പോല്‍സവ നഗരിയിലും https://yanbuflowerfestival.com.sa/en എന്ന വെബ് ലിങ്കിലും പ്രവേശന ടിക്കറ്റുകള്‍ ലഭിക്കും. 11.50 റിയാലാണ് ടിക്കറ്റ് നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരു തവണയെടുക്കുന്ന ടിക്കറ്റ് ഉഫയോഗിച്ച് ഏത് ദിവസവും സന്ദര്‍ശനം നടത്താം.


Read Previous

പ്രധാനമന്ത്രി മോദി ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം; എട്ട് മുന്‍ സൈനികരെ വിട്ടയച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

Read Next

പ്രവാസി വനിതകള്‍ നേതൃത്വം നല്‍കുന്ന ടൂര്‍ണമെന്റ്; ചെങ്കടല്‍ തീരത്ത് കാദറലി സെവന്‍സിന് ആവേശോജ്വല തുടക്കം; ആദ്യ മത്സരം കൈപിടിയില്‍ ഒതുക്കി അല്‍മുഷറഫ് ട്രേഡിങ് ടൗണ്‍ ടീം

Leave a Reply

Your email address will not be published. Required fields are marked *

Most Popular