പ്രധാനമന്ത്രി മോദി ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം; എട്ട് മുന്‍ സൈനികരെ വിട്ടയച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി


ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതിന് പ്രധാനമന്ത്രി മോദി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ ആല്‍ഥാനിക്ക് അഗാധമായ നന്ദി അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി ക്ഷണിച്ചതായി വിനയ് ക്വാത്ര പറഞ്ഞു. മുന്‍ സൈനികരെ വിട്ടയച്ചുകൊണ്ടുള്ള അറിയിപ്പ് വന്ന ദിവസം തന്നെയാണ് ഖത്തര്‍ സന്ദര്‍ശനം പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്തരം ഉന്നതതല ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഒരു മാസം മുമ്പ് തന്നെ തീരുമാനിക്കുന്നതാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

യുഎഇയില്‍ എട്ട് കരാറുകള്‍ ഒപ്പുവച്ച ശേഷമാണ് മോദി ഖത്തറിലെത്തിയത്. എന്നാല്‍ ഖത്തറുമായി ഒരു കരാറിനും അന്തിമരൂപം നല്‍കിയിട്ടില്ല. ദോഹയിലെ അല്‍-ദഹ്റ കമ്പനിയിലെ എട്ട് പൗരന്മാരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ വിനയ് ക്വാത്ര പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഖത്തര്‍ അമീര്‍ നല്‍കിവരുന്ന പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് മുന്‍ സൈനികര്‍ വിട്ടയക്കപ്പെ ടുന്നത്. ഒക്ടോബര്‍ 26ന് ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ ഇളവ് ചെയ്യുകയും മൂന്ന് മുതല്‍ 25 വര്‍ഷം തടവ് ശിക്ഷയായി കുറയ്ക്കുകയും ചെയ്തു. ഖത്തര്‍ അമീര്‍ മാപ്പുനല്‍കിയ തോടെയാണ് എട്ടുപേരെയും നിരുപാധികം വിട്ടയച്ചത്. കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ നടന്ന കോപ്28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തുകയും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.


Read Previous

അമീറിനെ എംപി അധിക്ഷേപിച്ചു; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു,18 മാസത്തിനിടെ മൂന്നാം തവണ, കുവൈറ്റിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

Read Next

ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പരവതാനി ഒരുക്കുന്ന യാമ്പു ഫളവര്‍ ഫെസ്റ്റ് മാര്‍ച്ച് ഒമ്പതു വരെ നീണ്ടുനില്‍ക്കും, മലയാളികളടക്കം പതിനായിരങ്ങളാണ് മനം കുളിര്‍പ്പിക്കുന്ന നയനമനോഹര കാഴ്ചകള്‍ കാണാനെത്തുന്നത്; 11.50 റിയാലിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular