Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാനിലെ യുഎസ് ആക്രമണം, ​ഗൾഫ് നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസി‍ഡന്റ്


അബുദാബി: മേഖലയിലെ സംഘർഷ അന്തരീക്ഷം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യ ത്തിൽ ​ഗൾഫ് രാഷ്ട്രങ്ങളിലെ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട് യുഎഇ പ്രസി‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചും മിഡിൽഈസ്റ്റിൽ സംഭവിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങളെക്കുറിച്ചും നേതാക്കൾ ഫോണിൽ സംസാരിച്ചു. പ്രാദേശിക സുരക്ഷയും സമാധാനവും പുന:സ്ഥാപിക്കേണ്ട ആവശ്യകതയും സംഭാഷണത്തിൽ എടുത്തുപറഞ്ഞു. നിലവിലെ സംഘർഷങ്ങൾ പ്രാദേശികമായും ആഗോളമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് എല്ലാ നേതാക്കളും അഭിപ്രായപ്പെട്ടു. എല്ലാവരും വിവേകത്തോടെ പ്രവർത്തിക്കണമെന്നും സമാധാനം പുന:സ്ഥാപിക്കു ന്നതിനുവേണ്ടിയുള്ള സംഭാഷണങ്ങൾക്ക് മുൻ​ഗണന നൽകണമെന്നും പരമാവധി സംയമനം പാലിക്കാനും നേതാക്കൾ അഭ്യർത്ഥിച്ചു. സംഘർഷം ലഘൂകരിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും നേതാക്കൾ തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.


Read Previous

ഹജ്ജിനെത്തിയ മലയാളി മദീനയിൽ മരിച്ചു, വിട പറഞ്ഞത് മലപ്പുറം സ്വദേശി

Read Next

എനിക്ക് എംഎൽഎയൊ മന്ത്രിയോ ആകേണ്ട; പിണറായിസം അവസാനിപ്പിക്കാൻ എന്തും ചെയ്യും: പിവി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »