യുഎഇയിലെ ആദ്യ പറക്കും ടാക്സി വെർട്ടിപോർട്ടിന് പേരിട്ടു; ഡിഎക്സ് വി – ദുബായ് ഇന്റർനാഷനൽ വെർട്ടിപോർട്ട്


ദുബായ്: ദുബായിലെ ആദ്യത്തെ പറക്കും ടാക്സി വെര്‍ട്ടിപോര്‍ട്ടായ ദുബായ് ഇന്റര്‍നാഷണല്‍ വെര്‍ട്ടി പോര്‍ട്ട് ഡിഎക്സ് വി എന്ന പേരില്‍ അറിയപ്പെടും. ഇത് ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപത്താണ് പ്രവൃത്തിക്കുകയെന്ന് യുഎഇയുടെ വ്യോമയാന അതോറിറ്റിയായ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

യുകെ ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് എയര്‍ മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ സ്‌കൈ പോര്‍ട്ട്സ് ആദ്യഘട്ടത്തില്‍ വികസിപ്പിക്കുന്ന നാല് എയര്‍ ടാക്സി വെര്‍ട്ടിപോര്‍ട്ടുകളില്‍ ആദ്യത്തേതായ ഡി എക്സ് വിക്ക് ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് ഡിസൈന്‍ അംഗീകാരം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഏവിയേഷന്‍ അതോറിറ്റിയും സ്‌കൈപോര്‍ട്ട്സും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

2026 മുതല്‍ ഇവിടെ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ എയര്‍ ടാക്സികള്‍ സര്‍വീസ് ആരംഭിക്കും. യുഎസ് ആസ്ഥാനമായുള്ള ജോബി ഏവിയേഷന്റെ ഇലക്ട്രിക് എയര്‍ ടാക്സികളാണ് 2026 ലെ ആദ്യ പാദത്തോടെ ഇവിടെ നിന്ന് പറന്നുയരുക. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനില്‍ (എഫ്എഎ) നിന്ന് വിമാന സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള ജോബി ഏവിയേഷന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരത്തിനായി അവര്‍ ജിസിഎഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് (ഡിഎക്സ്ബി) സമീപം ആരംഭിക്കുന്ന ദുബായ് ഇന്റര്‍ നാഷണല്‍ വെര്‍ട്ടിപോര്‍ട്ട് (ഡിഎക്സ്വി), പുതുതായി സ്ഥാപിതമായ യുഎഇ വെര്‍ട്ടിപോര്‍ട്ട് റെഗു ലേഷന്‍സ് പ്രകാരം ഡിസൈന്‍ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വെര്‍ട്ടിപോര്‍ട്ടാകും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ജോബി ഏവിയേഷനുമായി സഹകരിച്ച് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന നാല് വെര്‍ട്ടിപോര്‍ട്ടുകളില്‍ ആദ്യത്തേതുമാണിത്. പാം ജുമൈറ, ദുബായ് ഡൗണ്‍ ടൗണ്‍, ദുബായ് മറീന എന്നിവിടങ്ങളിലാണ് മറ്റ് മൂന്ന് വെര്‍ട്ടിപോര്‍ട്ടുകള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.

ഭാവിയിലെ ആവശ്യങ്ങള്‍ കൂടി മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള സൗകര്യത്തോടു കൂടിയാണ് വെര്‍ട്ടിപോര്‍ട്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. മൂന്ന് നിലകളുള്ള വെര്‍ട്ടിപോര്‍ട്ട് കെട്ടിടം ഏകദേശം 3,100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മിക്കുന്നത്. ഇവിടെ നിന്ന് പ്രതിവര്‍ഷം 170,000 യാത്രക്കാരെ സേവിക്കാനാവും.


Read Previous

സൗദി പ്രവാസികൾക്ക് ഫൈനൽ എക്‌സിറ്റ് വിസ ലഭിക്കാൻ ഇഖാമയ്ക്ക് 30 ദിവസം കാലാവധി വേണം; വിസ നാട്ടിൽ വെച്ചും പുതുക്കാം, ജവാസാത്ത്

Read Next

ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാര്‍; 10000 അധിക ക്വാട്ടകള്‍ ആവശ്യപ്പെടും, കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലേക്ക് തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »