അമിതവണ്ണം കുറയ്ക്കാനും ഹൃദയാ രോഗ്യത്തിനും ഉലുവ ഉത്തമം


ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത സു​ഗ​ന്ധ​ദ്ര​വ്യ​മാ​ണ് ഉ​ലു​വ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ​യി​ലു​ള​ള പോ​ളി​സാ​ക്ക​റൈ​ഡ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ൽ കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ഉ​ലു​വ​യി​ൽ പൊ​ട്ടാ​സ്യം ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു ക​ടി​ഞ്ഞാ​ണി​ട്ടു ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. ബി​പി നി​യ​ന്ത്രി​ത​മാ​യാ​ൽ ഹൃ​ദ​യാ​രോ​ഗ്യം സു​ര​ക്ഷി​തം. ര​ക്തം ശു​ദ്ധ​മാ​ക്കു​ന്ന​തി​നും ക​ട്ടി​യാ​കു​ന്ന​തു ത​ട​യാ​നും സ​ഹാ​യ​കം. അ​ങ്ങ​നെ ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി ബി​പി കൂ​ടാ​നു​ള​ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്നു.

ക​ര​ളി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ല​ട​ങ്ങി​യ കാ​ൽ​സ്യം, വി​റ്റാ​മി​ൻ എ, ​സി എ​ന്നി​വ​യും പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കും.

അ​സി​ഡി​റ്റി​ക്കു പ്ര​തി​വി​ധി

മ​ല​ബ​ന്ധം ത​ട​യു​ന്ന​തി​നും ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. ആ​മാ​ശ​യ അ​ൾ​സ​റു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. നെ​ഞ്ചെ​രി​ച്ചി​ൽ, അ​സി​ഡി​റ്റി തു​ട​ങ്ങി​യ​യ്ക്കു പ്ര​തി​വി​ധി​യാ​യും ഉ​ലു​വ ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വാ​പ്പൊ​ടി വെ​ള​ള​ത്തി​ൽ ക​ല​ർ​ത്തി ആ​ഹാ​ര​ത്തി​നു മു​ന്പ് ക​ഴി​ക്കു​ന്ന​താ​ണ് ഉ​ചി​തം. ക​റി​ക​ളി​ൽ ഉ​ലു​വാ​പ്പൊ​ടി ചേ​ർ​ക്കാം.

പ​നി, തൊ​ണ്ട​പ​ഴു​പ്പ് എ​ന്നി​വ​യ്ക്കു പ്ര​തി​വി​ധി​യാ​യി നാ​ര​ങ്ങാ​നീ​ര്, തേ​ൻ, ഉ​ലു​വാ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കാം. ഉ​ലു​വ​യി​ട്ടു തി​ള​പ്പി​ച്ച വെ​ള​ളം ആ​റി​ച്ച് ക​വി​ൾ​ക്കൊ​ള​ളു​ന്ന​തു തൊ​ണ്ട​വേ​ദ​ന കു​റ​യ്ക്കാ​ൻ സ​ഹാ​യ​കം.

മു​ടി​കൊ​ഴി​ച്ചി​ൽ, താ​ര​ൻ, അ​കാ​ല​ന​ര

മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​നും താ​ര​നെ​തി​രേ പോ​രാ​ടു​ന്ന​തി​നും ഉ​ലു​വ സ​ഹാ​യ​കം. കു​തി​ർ​ത്ത ഉ​ലു​വ ന​ന്നാ​യി അ​ര​ച്ചു വ​യ്ക്കു​ക. ആ​ദ്യം അ​ല്പം വെ​ളി​ച്ചെ​ണ്ണ ത​ല​യി​ൽ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. അ​തി​നു​ശേ​ഷം നേ​ര​ത്തേ ത​യാ​റാ​ക്കി​യ ഉ​ലു​വ പേ​സ്റ്റ് ത​ല​യി​ൽ തേ​ച്ചു​പി​ടി​പ്പി​ക്കു​ക. ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം ത​ല ക​ഴു​ക​ണം. മു​ടി​കൊ​ഴി​ച്ചി​ൽ അ​ക​റ്റാം. ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ന്ന​തും ന​ല്ല​ത്. ഉ​ലു​വ​യി​ല​ട​ങ്ങി​യ പ്രോ​ട്ടീ​നു​ക​ൾ മു​ടി​വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം.

താ​ര​ൻ അ​ക​റ്റു​ന്ന​തി​നും ഉ​ലു​വ കൊ​ണ്ട് ഒ​രു പ്ര​യോ​ഗ​മു​ണ്ട്. രാ​ത്രി കു​തി​ർ​ത്തു​വ​ച്ച ഉ​ലു​വ ന​ന്നാ​യ​ര​ച്ചു കു​ഴ​ന്പു രൂ​പ​ത്തി​ലാ​ക്കി ത​ല​യി​ൽ പു​ര​ട്ടു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ഴു​കി​ക്ക​ള​യാം. മു​ന്പു പ​റ​ഞ്ഞ പ്ര​കാ​രം ത​യാ​റാ​ക്കി​യ ഉ​ലു​വ​പേ​സ്റ്റ് തൈ​രി​ൽ ചാ​ലി​ച്ചും ത​ല​യി​ൽ പു​ര​ട്ടാം. ഒ​രു മ​ണി​ക്കൂ​റി​നു ശേ​ഷം ക​ഴു​കി​ക്ക​ള​യു​ക.

താ​ര​നും ത​ല​യോ​ട്ടി​യി​ലെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ​ന്പ​ക​ട​ക്കും. അ​കാ​ല​ന​ര ത​ട​യാ​നും ഉ​ലു​വ സ​ഹാ​യ​കം. ഉ​ലു​വ ചേ​ർ​ത്തു മൂ​പ്പി​ച്ച വെ​ളി​ച്ചെ​ണ്ണ ത​ല​യി​ൽ തേ​ച്ചു പി​ടി​പ്പി​ക്കു​ക. അ​ടു​ത്ത ദി​വ​സം ക​ഴു​കി​ക്ക​ള​യു​ക. അ​കാ​ല​ന​ര ത​ട​യാ​ൻ ഗു​ണ​ക​രം.

അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്

സൈ​ന​സ് , ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. അ​മി​ത​വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന് ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ഉ​ലു​വ​യി​ലെ നാ​രു​ക​ൾ ഭ​ക്ഷ​ണ​ത്തി​ലെ അ​മി​ത​കൊ​ഴു​പ്പി​ന്‍റെ‌ ആ​ഗി​ര​ണം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് അ​തു സാ​ധ്യ​മാ​കു​ന്ന​ത്.

പ്രോ​ട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ , ഇ​രു​ന്പ്, പൊ​ട്ടാ​സ്യം, തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഉ​ലു​വ​യി​ലു​ണ്ട്. ഉ​ലു​വ​യു​ടെ ആ​ന്‍റി സെ​പ്റ്റി​ക്, ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഗു​ണ​ങ്ങ​ൾ ച​ർ​മാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.


Read Previous

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല: ചെറിയാന്‍ ഫിലിപ്പ്.

Read Next

കണ്ണുകളുടെ ആരോഗ്യത്തിനും വിളര്‍ച്ച തടയാനും എല്ലിന്‍റെ കരുത്തിനും നമ്മുടെ ചക്ക പുലിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »