വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല: ചെറിയാന്‍ ഫിലിപ്പ്.


തിരുവനന്തപുരം- സി.പി.എം നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ചെറിയാൻ ഫിലിപ്പ് മാതൃസംഘടനയിലേക്ക് മടങ്ങും. കോൺഗ്രസിൽനിന്നുള്ള ക്ഷണം അദ്ദേഹം സ്വീകിരിക്കുമെന്നാണ് സൂചന. സി.പി.എം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നതാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ”കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിത ത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല” എന്നായി രുന്നു ചെറിയാൻ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെറിയാൻ ഫിലിപ്പിന് സി.പി.എം സീറ്റ് നിഷേധിച്ച തോടെ അദ്ദേഹം സി.പി.എം വിട്ടേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അപരാധങ്ങൾ ഏറ്റു പറഞ്ഞ് തിരുത്തിയാൽ അർഹിക്കുന്ന പ്രധാന്യം നൽകി ചെറിയാൻ ഫിലിപ്പിനെ സ്വീകരിക്കുമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗമെഴുതിയതിനു പിന്നാലെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സ്വാഗതം ചെയ്തു കൊണ്ടു പ്രതികരിച്ചിരുന്നു.

ഇതിന് മറുപടിയെന്നോണം, കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്ക തിരെ ചില സന്ദർഭങ്ങളിൽ വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യ പ്പെട്ടുവെന്ന് ചെറിയാൻ ഫിലിപ്പ് കുറ്റസമ്മതവും നടത്തി. അതോടൊപ്പം, രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയി ല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്.


Read Previous

മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും.

Read Next

അമിതവണ്ണം കുറയ്ക്കാനും ഹൃദയാ രോഗ്യത്തിനും ഉലുവ ഉത്തമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular