Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂവെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം.


റിയാദ്: തീര്‍ഥാടകര്‍ക്ക് കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ വ്രതം ആരംഭിക്കുന്ന ഏപ്രില്‍ 12 മുതല്‍ ഉംറ തീര്‍ഥാടകര്‍ മക്കയിലേക്ക് എത്താനിരിക്കെയാണ് സൗദി അറേബ്യ നിര്‍ദേശം നല്‍കിയത്. തീര്‍ഥാടനത്തിന് പുറപ്പെടുന്നതിന്റെ 14 ദിവസം മുമ്പ് രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൊറോണ രോഗം ഭേദമായവര്‍ക്കും തീര്‍ഥാടനത്തിന് അവസരം നല്‍കും.

കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെയായിരിക്കും മക്കയിലെ വിശുദ്ധ ഗേഹത്തിലെ പ്രാര്‍ഥനകള്‍. ഘട്ടങ്ങളായി തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് നടപടിയെടുക്കും. അതേസമയം, ഉംറ തീര്‍ഥാടനത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം ഈ വര്‍ഷം രണ്ടാം പകുതിയില്‍ നടക്കാനിരിക്കുന്ന ഹജ്ജ് തീര്‍ഥാടനത്തും ഏര്‍പ്പെടുത്തുമോ എന്ന് വ്യക്തമല്ല. രോഗ വ്യാപനത്തില്‍ കുറവുണ്ടായില്ലെങ്കില്‍ നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന സൂചന.

കഴിഞ്ഞ വര്‍ഷം 10000 പേര്‍ക്ക് മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയത്. സൗദിയില്‍ താമസിക്കുന്ന വരെയാണ് ഇതിന് തിരഞ്ഞെടുത്തത്. സാധാരണ 25 ലക്ഷത്തോളം പേര്‍ ഹജ്ജിന് എത്തുന്നതാണ്. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് 2020ല്‍ ഹജ്ജ് കര്‍മങ്ങള്‍ നടന്നത്. സൗദിയില്‍ കൊറോണ ആശങ്ക അകന്നിട്ടില്ല. ഇതുവരെ 393000 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്ക്. 6700 പേരാണ് ഇതുവരെ രോഗം ബാധിച്ച് സൗദിയില്‍ മരിച്ചത്. 5 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി.


Read Previous

ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തി.

Read Next

വ്രതാരംഭം: ഞായറാഴ്ച സന്ധ്യയിൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിൽ ആഹ്വാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »