ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തി.


മസ്കറ്റ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു പാര്‍ക്കുകളിലേക്കും കോര്‍ണിഷിലേക്കും പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ബാര്‍ബര്‍ ഷോപ്പുകളും സിനിമാ തിയറ്ററുകളും അടച്ചിടും.

തുറസ്സായ സ്ഥലങ്ങളില്‍ വാക്സിനെടുത്ത അഞ്ച് പേരിലധികം പേര്‍ ഒരുമിച്ച് നില്‍ക്കരുതെന്നും നിർദേശമുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളിൽ പ്രവേശനം അനുവദിക്കില്ല. തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളുടെ ശേഷിയും അമ്പത് ശതമാനത്തിലേക്ക് വെട്ടിക്കുറച്ചിട്ടുണ്ട്. അവധി ദിവസങ്ങളിൽ വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു |

മെട്രോ, കര്‍വ ബസ് സര്‍വീസ് എന്നിവയും നിർത്തിവെക്കും. അല്ലാത്ത ദിവസങ്ങളില്‍ 20 ശതമാനം യാത്രക്കാരുമായാണ് യാത്ര ചെയ്യുക. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനത്തോടെ അടച്ചിട്ട മാളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും 30 ശതമാനം ശേഷിയോടെ മാത്രമേ പ്രവർത്തിക്കുക യുള്ളൂ. മാളുകളിൽ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.

റസ്റ്റോറന്‍റുകളിലും കഫ്തീരിയകളിലും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. സൂഖുകളുടെ പ്രവര്‍ത്തനം 30 ശതമാനം ശേഷിയോടെ മാത്രമാണ് അനുവദിക്കുക. ഇതിനൊപ്പം സൂഖുകളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. രാജ്യത്തെ ബ്യൂട്ടി സെന്‍ററുകള്‍, ഹെയര്‍ സലൂണുകള്‍ എന്നിവയും അടച്ചിടും. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച പുനസ്ഥാപിച്ച നിയന്ത്രണങ്ങള്‍ അതേ പടി തുടരും. അതിന് പുറമെയാണ് പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്.റമദാന്‍ സമയങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാന്‍ സാധ്യതയുണ്ട്


Read Previous

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്ന്‍ സ്ഥിരീകരിച്ചത് 783 , വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 54,32,154

Read Next

വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂവെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular