ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മക്ക: ഉംറ തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീർത്ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കണക്കിലെടുത്തും അവർക്ക് തടസ്സമില്ലാത്ത പ്രാർത്ഥന ഉറപ്പാക്കുന്നതിനുമാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ അറിയിച്ചു. ഗ്രാൻഡ് മോസ്കിനും പരിസരത്തുമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ഈ പ്രദേശങ്ങളിൽ ഒരു വിധത്തിലുമുള്ള പണപ്പിരിവുകളും അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. പള്ളിയുടെ മുറ്റത്തേക്കോ ഹറം ഏരിയയിലേക്കുള്ള റോഡുകളിലോ മോട്ടോർ സൈക്കി ളുകൾക്കും ബൈസൈക്കിളുകൾക്കും പ്രവേശനമുണ്ടായിരിക്കില്ലെന്നും നിർദേശങ്ങളിൽ പറയുന്നുണ്ട്. ഭിക്ഷാടനം, പുകവലി, സാധനങ്ങളുടെ വിൽപ്പന എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
