Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അണയാതെ അമേരിക്കയിലെ കാട്ടുതീ : മരണം 24 ആയി ; സാൻ്റ അന്ന കാറ്റ് വീശിയടിക്കാൻ സാധ്യത


കാലിഫോൺണിയ: ഹോളിവുഡ് സിനിമാ വ്യവസായ തലസ്ഥാനമായ ലോസ് ആഞ്ചലസിൽ ആറ് ദിവസമായി സംഹാരതാണ്ഡവമാടുന്ന ഈറ്റൺ, പാലിസേഡ്‌സ് കാട്ടുതീകളിൽ മരണം 24 ആയി. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നായ്ക്കളെ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ ആളുകൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

തീ ആളിപ്പടരാൻ ഇടയാക്കിയ വരണ്ടകാറ്റായ സാന്റ ആന 24 മണിക്കൂറിനകം ശക്തി പ്രാപിക്കുമെന്നാണ് ലോസ് ആഞ്ചലസ് കാലാവസ്ഥാ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും മ​ണി​ക്കൂ​റി​ൽ 112 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​മു​ള്ള കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​യ​ന്ത്രി​ക്ക​ൽ ശ്ര​മ​ക​ര​മാ​വും. ഹോളിവുഡ് ഹിൽസിന്റെയും ജനനിബിഡമായ സാൻ ഫെർണാണ്ടോ താഴ്വരയുടെയും മറ്റുഭാഗങ്ങളി ലേക്ക് പാലിസേഡ്സ് തീ പടരുമെന്നതാണ് ആശങ്ക.

കാറ്റ് ശക്തിപ്രാപിക്കും മുൻപ് കാന്യൺ മേഖലയിലെ പാലിസേഡ്‌സ് തീ അണയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അഗ്നിശമന ഓപ്പറേഷൻസ് മേധാവി ക്രിസ്റ്റ്യൻ ലിറ്റ്‌സ് പറഞ്ഞു. ഇവിടെ നിന്ന് പ്രസിദ്ധമായ കാലിഫോർണിയ സർവകലാശാലയിലേക്ക് അധികം ദൂരമില്ല.

തെക്കൻ കാലിഫോർണിയ മേഖലയിൽ ഇപ്പോൾ 14,000 അഗ്നിശമന സേനാംഗങ്ങളും 84 വിമാനങ്ങളു ടെയും 1,354 ഫയർ എഞ്ചിനുകളും രാപകലെന്യേ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 105,000 താമസക്കാർ നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ കൊടുത്തിട്ടുണ്ട്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന സംഘങ്ങൾ ഇപ്പോഴും എത്തുന്നുണ്ട്. കത്തിയ വീടുകളിൽ നിന്നും മോഷണം നടത്തു ന്ന നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യം യുദ്ധാന്തരീക്ഷം അഭിമുഖീരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അചിന്ത നീയവും ഭീതിതവുമായ മറ്റൊരു രാത്രിയെയാണ് ശനിയാഴ്ച ലോസ് ആഞ്ചലസുകാർ അഭിമുഖീകരി ച്ചതെന്ന് കൗണ്ടി സൂപ്പർവൈസർ ലിൻഡ്‌സെ ഹൊർവാത് പറഞ്ഞു. വിഷപ്പുക വമിക്കുന്നതിനാൽ വീടുകളിൽ തുടരാൻ ലോസ് ആഞ്ചലസുകാർക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.


Read Previous

താലിബാൻ ഭരണകൂടം സ്ത്രീകളെ മനുഷ്യരായി കാണുന്നില്ല; രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരണം: മലാല

Read Next

ബലരാമൻറെ വിയോഗത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »