കേളി റുവൈദയിൽ യൂണിറ്റ് രൂപീകരിച്ചു


റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് റുവൈദയിൽ രൂപീകരിച്ചു. 2001ൽ രൂപം കൊണ്ട കേളി, കക്ഷി രാഷ്ട്രീയ, ജാതി മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മ മുന്‍നിര്‍ത്തിയുള്ള ജീവകാരുണ്യ, കലാകായിക സാംസ്കാരിക പ്രവര്‍ത്തനങ്ങൾ മുഖ്യലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.

കേളി മുസാഹ്മിയ ഏരിയക്ക് കീഴിലെ അഞ്ചാമത് യൂണിറ്റായി പ്രവർത്തിക്കുന്ന റുവൈദ യൂണിറ്റ് രൂപീകരണ യോഗം മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ സുലൈമാൻ ആമുഖ പ്രഭാഷണം നടത്തി. കേളി മുസാഹ്മിയ ഏരിയാ പ്രസിഡന്റ് ഷമീർ പുലാമന്തോൾ അധ്യക്ഷത വഹിച്ചു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ നാസർ തേരക്കാട് സ്വാഗതം പറഞ്ഞു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രവർത്തകരിൽ നിന്നും ഉയർന്ന ചർച്ചകൾക്ക് രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായിയും കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും മറുപടി പറഞ്ഞു.

പ്രസിഡന്റ് അസ്‌ലം, സെക്രട്ടറി നാസർ തേരക്കാട്, ട്രഷറർ ഷംസീർ എന്നിവർ ഭാരവാഹികളായി പതിനൊന്ന് അംഗ പ്രവർത്തക സമിതിയെ യോഗം തിരഞ്ഞെടുത്തു. കേളി ട്രഷറർ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, മുസാഹ്മിയ ഏരിയാ സെക്രട്ടറി നിസാറുദ്ധീൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ഹുസൈൻ മണക്കാട്, ബദിയ മേഖലാ രക്ഷധികാരി സമിതി അംഗങ്ങളായ റഫീഖ് പാലത്ത്, രതിൻലാൽ, സന്തോഷ്‌, അനീസ് അബൂബക്കർ, മുസാഹ്മിയ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇഖ്ബാൽ, നൗഷാദ്, ഗോപി, മുഹമ്മദ്‌ അലി തുടങ്ങിയവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സെക്രട്ടറി നാസർ തേരക്കാട് നന്ദി പറഞ്ഞു.


Read Previous

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി.

Read Next

തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ സൗദി തല രജിസ്‌ട്രേഷൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »