ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
വാഷിങ്‌ടൺ ഡിസി : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഔദ്യോഗിക ഫോമുകളിൽ കമല ഒപ്പുവച്ചു. ഓരോ വോട്ടിനുമായി കഠിനാധ്വാനം ചെയ്യുമെന്ന് കമല ഹാരിസ് എക്‌സില്‍ കുറിച്ചു.
‘ഇന്ന്, ഞാൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപി ക്കുന്ന ഫോമുകളിൽ ഒപ്പുവച്ചു. ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും.’- കമല ഹാരിസ് പോസ്റ്റിൽ പറഞ്ഞു.
നവംബർ 5 ന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡന്‍ പിന്‍മാറിയതിന് പിന്നാലെയാണ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ പേര് ഉയര്‍ന്നുവന്നത്. ബൈഡന്‍ തന്നെയാണ് കമലയെ തന്‍റെ പിന്‍ഗാമിയായി നിര്‍ദേശിച്ചത്.
മുൻ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും കമല ഹാരിസിനെ പരസ്യമായി അംഗീകരിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസ് വിജയിക്കുമെന്ന് ഉറപ്പാക്കാൻ താനും മിഷേൽ ഒബാമയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഒബാമ പറഞ്ഞു.
നടനും പ്രമുഖ ഡെമോക്രാറ്റിക് ഫണ്ട് റെയ്‌സറുമായ ജോർജ് ക്ലൂണിയും കമല ഹാരിസിന് പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.