ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ് ഇറാനെതിരായ സൈനിക നടപടിയിൽ ഏറ്റവും ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഎൻഎൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

നിലവിൽ ഇറാനെ ശക്തമായിത്തന്നെ നേരിടുന്നുണ്ടെന്നും എന്നാൽ യഥാർത്ഥത്തിലുള്ള വലിയ ആക്രമണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തെയാണ് തങ്ങൾ ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നീണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഏകദേശം നാല് ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ നിശ്ചയിച്ച സമയക്രമത്തേക്കാൾ വേഗത്തിലാണ് സൈനിക നീക്കങ്ങൾ മുന്നേറുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെതിരായ സൈനിക നീക്കത്തിന് സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നിഷേധിച്ചു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഏകപക്ഷീയമായ സൈനിക നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത്തരം അനാവശ്യ ഇടപെടലുകൾ അന്താരാഷ്ട്ര ക്രമത്തെ കൂടുതൽ വഷളാക്കുമെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്പെയിനിലെ റോട്ട, മൊറോൺ എന്നിവിടങ്ങളിലുള്ള സൈനിക താവളങ്ങൾ ഒരു കാരണവശാലും ഇറാൻ ആക്രമണത്തിനായി വിട്ടുനൽകില്ലെന്ന് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരസും വ്യക്തമാക്കി. യുഎന്നുമായുള്ള കരാറുകളുടെയും നിബന്ധനകളുടെയും ലംഘനത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്നാണ് സ്പെയിനിന്‍റെ നിലപാട്.
