ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. കോണ്‍ ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ കുറിച്ചും യുഎസ് പ്രതികരണത്തി ലുണ്ട്. യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ വിഷയങ്ങളില്‍ സുതാര്യവും സമയോചിതവും നീതിയുക്തവുമായ നടപടികളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി.
കെജ്രിവാളിന്റെ അറസ്റ്റില്‍ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് അറിയിച്ചു. ഇതിന് പിന്നാലെ ഇന്ത്യയിലെ യു.എസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.